ദിവസവും കഴിക്കുന്ന ഭക്ഷണത്തിന്‍റെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിലത് കോശങ്ങളുടെ ആരോഗ്യം സംരക്ഷിക്കപ്പെടുന്നതിലൂടെയാണ് തലച്ചോറും സുരക്ഷിതമാകുന്നത്

ഗുരുതരമായ വിഷാദരോഗമുള്ളവര്‍ക്ക് ശക്തിയായ തലവേദനയ്ക്കുള്ള സാധ്യതയും കൂടുതലാണ്. മാനസികമായ പിരിമുറുക്കങ്ങള്‍ ശരീരത്തിനെ ബാധിക്കാതെ മുന്നോട്ടുകൊണ്ടുപോകാന്‍ ഭക്ഷണം അല്‍പം കൂടി ശ്രദ്ധിക്കുന്നിതലൂടെ സാധിച്ചേക്കാം. ഏതുതരം ഭക്ഷണമാണ് വിഷാദമുള്ളവര്‍ കഴിക്കേണ്ടത്? 

ഒന്ന്...

ധാരാളം ഇലകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഉലുവയില, സാധാരണയായി സലാഡുകള്‍ക്കായി ഉപയോഗിക്കാറുള്ള ഇലകള്‍- ഇവയെല്ലാം തലച്ചോറിനെ സുരക്ഷിതമായി സൂക്ഷിക്കുന്ന ഭക്ഷണമാണ്. എ,സി,ഇ,കെ വിറ്റാമിനുകളും അയൊഡിനും മഗ്നീഷ്യവുമെല്ലാം അടങ്ങിയിരിക്കുന്നതിനാല്‍ ദിവസവും ഇലകള്‍ കഴിക്കുന്നത് തലച്ചോറിന് സുരക്ഷാകവചം തീര്‍ക്കുന്നത് പോലെ തന്നെയാണ്. 

രണ്ട്...

ധാരാളം പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുക. പ്രത്യേകിച്ച് ആപ്പിള്‍ കഴിക്കുക. പഴവര്‍ഗ്ഗങ്ങളിലടങ്ങിയിരിക്കുന്ന ഫൈബറും അയെണും ആന്റി ഓക്‌സിഡന്റുകളുമെല്ലാം ശരീരത്തെ അതിന്റെ അടിസ്ഥാനതലത്തില്‍ തന്നെ പരിരക്ഷിക്കുന്നു. 

മൂന്ന്...

ധാന്യങ്ങള്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാതിരുന്നാല്‍ ശരീരം ക്ഷീണിക്കും. നിരാശയോടൊപ്പം തളര്‍ന്ന ഒരു ശരീരം കൂടിയായാല്‍ അത് കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കും. ഒമേഗ 3 ഫാറ്റി- ആസിഡുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ധാന്യങ്ങള്‍ ആവശ്യമായ പോഷകങ്ങള്‍ ശരീരത്തിലെത്തിക്കും. 

നാല്...

വാള്‍നട്‌സ് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുകയും വിഷാദരോഗികളുടെ മറ്റ് അസ്വസ്ഥകളെ കുറയ്ക്കുകയും ചെയ്യുന്നു. രാവിലെ ഭക്ഷണം കഴിക്കുന്നതിന് മുമ്പായി കഴിക്കുന്നതാണ് ഏറ്റവും നല്ലത്. 

അഞ്ച്...

ഉള്ളി കഴിക്കുന്നതിലൂടെയും വിഷാദരോഗവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ ചെറുക്കാം. ധാരാളം ആന്റി ഓക്‌സിഡന്റുകളുള്ളതിനാല്‍ കോശങ്ങള്‍ നശിച്ചുപോകുന്നതിനെതിരെ പ്രവര്‍ത്തിക്കാന്‍ ഉള്ളിക്ക് കഴിയും.