Asianet News MalayalamAsianet News Malayalam

പ്രണയത്തെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത 5 കാര്യങ്ങള്‍

5 surprising facts about love
Author
First Published May 11, 2016, 1:13 PM IST

1, പ്രണയത്തിന് 5 ഘട്ടങ്ങള്‍- പ്രണയത്തെക്കുറിച്ച് ഗവേഷണം നടത്തിയവര്‍ പറയുന്നത്, ഇതിന് 5 ഘട്ടങ്ങള്‍ ഉണ്ടെന്നാണ്.

എ, ചിത്രശലങ്ങള്‍- ഈ ഘട്ടത്തില്‍ ഇരുവരും തമ്മിലുള്ള അടുപ്പം രൂപപ്പെടുകയും കമിതാവിനെക്കുറിച്ച് ചിന്തിച്ച് ഭക്ഷണം കഴിക്കാന്‍പോലും മറക്കുകയും ചെയ്യുന്നു,

ബി, ബന്ധം ശക്തിപ്പെടുന്നത്- ശരീരം പ്രത്യേകതരം രാസവസ്‌തുക്കള്‍ പുറപ്പെടുവിക്കുകയും, എപ്പോഴും സന്തോഷം അനുഭവപ്പെടുകയും ചെയ്യുന്നു. ഈ ലോകത്ത് താനാണ് വലുത് എന്നു തോന്നുന്നതും ഈ ഘട്ടത്തിലാണ്.

സി, സ്വാംശീകരണം- പ്രണയത്തെക്കുറിച്ച് വീട്ടുകാരില്‍നിന്നോ സുഹൃത്തുക്കളില്‍നിന്നോ ചോദ്യങ്ങള്‍ ഉയര്‍ന്നു തുടങ്ങുമ്പോള്‍, ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കുകയും പ്രണയം പരസ്യപ്പെടുത്തുകയും ചെയ്യുന്നത് ഈ ഘട്ടത്തിലാണ്.

ഡി, സത്യസന്ധത- പ്രണയത്തെക്കുറിച്ച് കൂടുതല്‍ സമ്മര്‍ദ്ദം അനുഭവപ്പെടുന്നത് ഈ ഘട്ടത്തിലാണ്. സാമൂഹികമായും കുടുംബപരവുമായ എതിര്‍പ്പുകള്‍ നേരിടുമ്പോള്‍, കമിതാവിനെ തള്ളിപ്പറയാതെ ഉറച്ചുനില്‍ക്കുക.

ഇ, ഉറച്ചുനില്‍ക്കുക- ആദ്യ നാലു ഘട്ടങ്ങളും പരാജയപ്പെടാതെ പിടിച്ചുനില്‍ക്കുന്നവരാണ് ഈ ഘട്ടത്തില്‍ എത്തുന്നത്. പരസ്‌പരവിശ്വാസവും, അടുപ്പവും ഏറെ വര്‍ദ്ധിച്ച ഘട്ടമായിരിക്കും ഇത്. എന്ത് എതിര്‍പ്പുകള്‍ ഉണ്ടെങ്കിലും പ്രണയത്തില്‍ ഉറച്ചുനില്‍ക്കാനാകും ഈ ഘട്ടത്തില്‍ കമിതാക്കള്‍ എടുക്കുന്ന തീരുമാനം.

2, ചെയ്യുന്ന കാര്യങ്ങളില്‍ മികവ് കുറയുന്നു- കടുത്ത പ്രണയത്തില്‍ ആയിരിക്കുന്ന ഒരാള്ക്ക്‍, ജോലി സ്ഥലത്തും മറ്റും പ്രവര്‍ത്തന മികവ് കുറയുന്നതായി പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ശ്രദ്ധക്കുറവാണ് ഇതിന് പ്രധാന കാരണം.

3, ശരീരഭാരം വര്‍ദ്ധിക്കും- പ്രണയത്തിലായിരിക്കുന്ന സ്‌ത്രീകളുടെ ശരീരഭാരം വര്‍ദ്ധിക്കുന്നതായി അടുത്തിടെ യുകെയിലെ യുകെമെഡിക്‌സ് ഡോട്ട് കോം നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്.

4, കണ്ണുകളിലൂടെ പ്രണയം തിരിച്ചറിയും- കമിതാവിന്റെ പ്രണയത്തിന്റെ ആഴം കണ്ണുകളില്‍ നോക്കുന്നതുവഴി തിരിച്ചറിയാനാകുമെന്നതാണ് രസകരമായ മറ്റൊരു വസ്തുത. അപരിചിതനായ ഒരാളുടെ കണ്ണെടുക്കാതെയുള്ള നോട്ടത്തിലൂടെ, അയാള്‍ക്ക് തന്നോട് പ്രണയമുണ്ടോയെന്ന് തിരിച്ചറിയാനും സാധിക്കുമെന്ന് ഷിക്കാഗോ സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തില്‍ പറയുന്നുണ്ട്. അതേസമയം അയാളുടെ നോട്ടം, മറ്റു ശരീരഭാഗങ്ങളിലേക്കാണെങ്കില്‍, അയാള്‍ക്കുള്ളത് പ്രണയമല്ലെന്നും, ലൈംഗിക താല്‍പര്യങ്ങളാണെന്നും വ്യക്തമാകും.

5, ലൈംഗികതയെ നയിക്കുന്നത് പ്രണയ ഹോര്‍മോണ്‍- ഓക്‌സിടോസിന്‍- പ്രണയ ഹോര്‍മോണാണ്. സ്‌ത്രീകള്‍ക്ക് തങ്ങളുടെ പുരുഷന്‍മാരില്‍ ലൈംഗിക താല്‍പര്യമുണര്‍ത്തുന്നത് ഈ ഹോര്‍മോണ്‍ ആണെന്നാണ് അടുത്തിടെ നടത്തിയ പഠനത്തില്‍ പറയുന്നു...

Follow Us:
Download App:
  • android
  • ios