1, ധാരാളം വെള്ളം കുടിക്കണം-

ഒരു ദിവസം കുറഞ്ഞത് 10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വെറുംവയറ്റില്‍ ശുദ്ധമായ പച്ചവെള്ളം കുടിക്കുന്നതും നല്ലതാണ്. ഇതുവഴി ശരീരത്തിലെ വിഷവസ്‌തുക്കള്‍ മൂത്രം, വിയര്‍പ്പ് എന്നിവയിലൂടെ പുറന്തള്ളാന്‍ ഇടയാകും.

2, മൂന്ന്-നാല് ഗ്ലാസ് ഗ്രീന്‍ ടീ കുടിക്കണം-

ശരീരത്തിലെ വിഷവസ്‌തുക്കള്‍ നീക്കം ശുദ്ധിയാക്കാന്‍ ഏറ്റവും ഉത്തമമായ പ്രതിവിധിയാണ് ഗ്രീന്‍ ടീ. ഒരുദിവസം 3-4 ഗ്ലാസ് ഗ്രീന്‍ ടീ കുടിക്കണം. ഗ്രീന്‍ ടീ വാങ്ങുമ്പോള്‍, മികച്ച നിലവാരമുള്ളവയാണെന്ന് ഉറപ്പ് വരുത്തണം. ഗ്രീന്‍ ടീ പൊടിയില്‍ രാസവസ്‌തുക്കളും മായവും കൂടുതലാണെന്ന കാര്യം മറക്കേണ്ട. എന്നാല്‍ മികച്ച നിലവാരമുള്ള ഗ്രീന്‍ ടീയില്‍ ഇത്തരം മായമൊന്നും ഉണ്ടാകില്ല.

3, നടത്തം, ഓട്ടം, സൈക്ലിങ്-

ശരീരത്തിലെ വിഷവസ്‌തുക്കള്‍ നീക്കുന്നതിന് ഉത്തമപ്രതിവിധിയാണ് വ്യായാമം. നടത്തം, ഓട്ടം, സൈക്ലിങ് എന്നിവയിലൊന്ന് വ്യായാമത്തിനായി സ്വീകരിക്കുന്നതാണ് ഉത്തമം. ദിവസവും കുറഞ്ഞത് ഒരു മണിക്കൂര്‍ വ്യായാമത്തിനായി നീക്കിവെക്കുക.

4, മധുരം നന്നായി കുറയ്‌ക്കുക-

മധുരമുള്ള ഭക്ഷണം കുറയ്‌ക്കുകയും പഞ്ചസാരയുടെ ഉപയോഗം കുറയ്‌ക്കുകയും ചെയ്‌താല്‍ ശരീരത്തില്‍ ഹാനികരമായ വസ്‌തുക്കള്‍ അടിയുന്നതില്‍ ഒരുപരിധി വരെ കുറവുണ്ടാകും.

5, അതിരാവിലെ ഇളംചൂടുള്ള നാരങ്ങാ വെള്ളം കുടിക്കാം-

ശരീരത്തിലെ വിഷവസ്‌തുക്കള്‍ അതിവേഗം പുറന്തള്ളാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നാണ്. രാവിലെ വെറുംവയറ്റില്‍ ഇളംചൂട് വെള്ളത്തില്‍ നാരങ്ങാ പിഴിഞ്ഞ് കുടിക്കുക. ഈ പാനീയം പതിവാക്കിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ശരീരം ശുദ്ധീകരിക്കപ്പെട്ടു തുടങ്ങും.