ഇന്ത്യയിൽ 53 ശതമാനം സ്ത്രീകളും വ്യായാമം ചെയ്യാറില്ലെന്ന് സർവേ. പൊണ്ണത്തടി, പ്രമേഹം, രക്തസമ്മർദ്ദം പോലുള്ള അസുഖങ്ങൾ കൂടുതലായി പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് ഉണ്ടാകുന്നതെന്നും സർവേയിൽ പറയുന്നു.

ഇന്ത്യയിൽ 53 ശതമാനം സ്ത്രീകളും വ്യായാമം ചെയ്യാറില്ലെന്ന് സർവേ. പൊണ്ണത്തടി, പ്രമേഹം, രക്തസമ്മർദ്ദം പോലുള്ള അസുഖങ്ങൾ കൂടുതലായി പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് ഉണ്ടാകുന്നതെന്നും സർവേയിൽ പറയുന്നു. പത്തുലക്ഷം ഇന്ത്യക്കാരിൽ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. ഇന്ത്യക്കാരുടെ ആരോ​​ഗ്യവും വ്യായാമവും എന്ന വിഷയത്തിൽ സർ‌വേ നടത്തുകയായിരുന്നു. ഹെൽത്തിഫെെമീ എന്ന ഡൊമസ്റ്റിക്ക് ആന്റ് ഫിറ്റ്നസ് ആപ്പ് നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. 

 44 ശതമാനം പുരുഷന്മാരും അലസത കാണിക്കുന്നവരാണെന്ന് സർവേയിൽ കണ്ടെത്തിയതായി ഹെൽത്തിഫെെമീയുടെ സിഇഒ തുഷാർ വസിഷ്ഠ് പറഞ്ഞു. 24 ശതമാനം സ്ത്രീകൾ ശരീരത്തെ ആരോ​ഗ്യത്തോടെ സൂക്ഷിക്കാൻ ശ്രമിക്കുന്നുവരാണെന്ന് പഠനത്തിൽ പറയുന്നു. തെറ്റായ ഭക്ഷണശീലവും വ്യായാമമില്ലായ്മയും നിരവധി ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം. നടത്തം, ഓട്ടം, നീന്തൽ, എയറോബിക്സ് ഇങ്ങനെ ഏത് തരത്തിലുള്ള വ്യായാമം ചെയ്യുന്നതും ശരീരത്തെ ആരോ​ഗ്യത്തോടെ സൂക്ഷിക്കാൻ സഹായിക്കുമെന്ന് തുഷാർ പറഞ്ഞു. 

വ്യായാമം ചെയ്യുന്നത് കൊളസ്ട്രോൾ, പ്രമേഹം പോലുള്ള ജീവിതശെെലി രോ​ഗങ്ങൾ നിയന്ത്രിച്ച് നിർത്താൻ സഹായിക്കുമെന്ന് സർവേയിൽ പറയുന്നു. സ്ഥിരമായി ഫാസ്റ്റ് ഫുഡ് കഴിക്കുന്നവർക്കും ശരിയായ വ്യായാമം ചെയ്യാത്തവർക്കും ആമാശയ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു.