1, ജ്യൂസ്- പലതരം പഴങ്ങളും ജ്യൂസ് ആക്കി കുടിക്കാന്‍ പലര്‍ക്കും ഇഷ്‌ടമാണ്. ദാഹം ശമിപ്പിക്കാന്‍ ജ്യൂസിന് സാധിക്കുമെന്നാണ് പറയുന്നത്. എന്നാല്‍ കടകളില്‍ ജ്യൂസ് അടിക്കുമ്പോള്‍ അതില്‍ ചേര്‍ക്കുന്ന അമിതമായ പഞ്ചസാര അളവ് ശരീരത്തിന് ഏറെ ദോഷകരമാണ്. പഴം കഴിക്കുമ്പോള്‍ ലഭിക്കുന്ന ഗുണം ജ്യൂസില്‍നിന്ന് ലഭിക്കില്ല. മാത്രമല്ല, അമിതമായ പഞ്ചസാര ആനാരോഗ്യകരവുമാണ്.
2, മധുരം നിറഞ്ഞ കോഫി- നല്ല മധുരത്തില്‍ കടുപ്പമുള്ള ഒരു കോഫി കുടിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാകില്ല. ചിലര്‍ക്ക് ഇതൊരു ശീലവുമായിരിക്കും. ദിവസം കുറഞ്ഞത് അഞ്ചു കപ്പ് കോഫി കുടിക്കുന്നവരുമുണ്ട്. എന്നാല്‍ കോഫിയില്‍ ചേര്‍ക്കുന്ന അമിത മധുരം പിന്നീട് പ്രമേഹം പോലെയുള്ള പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. കോഫിയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ അമിതമായ അളവില്‍ ശരീരത്തില്‍ എത്തുന്നതും ആരോഗ്യത്തിന് ഹാനികരമാണ്.
3, സോഡ- കോളകള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന റിപ്പോര്‍ട്ട് നിലവിലുണ്ട്. എന്നാല്‍ നമ്മുടെ നാട്ടില്‍ ലഭിക്കുന്ന നാരങ്ങാ സോഡയോ? ഇഞ്ചിയും മറ്റും ചേര്‍ത്തുള്ള നാരങ്ങാ സോഡയും ശരീരത്തിന് ഗുണകരമല്ലെന്നാണ് വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. ചെറിയ അളവില്‍ സോഡാ കുടിക്കുന്നതില്‍ തെറ്റില്ലെങ്കിലും ഇതൊരു ശീലമാക്കരുതെന്നാണ് വിദഗ്ദ്ധരുടെ ഉപദേശം.
4, ബദാം മില്‍ക്ക്- നന്നായി മധുരവും നട്ട്‌സും ചേര്‍ത്ത പാല്‍ പാനീയം ആരോഗ്യത്തിന് അത്ര ഗുണകരമല്ല. കശുവണ്ടിയോ ബദാമോ പിസ്‌തയോ ചേര്‍ത്ത ഇത്തരം പാനീയങ്ങള്‍ നമ്മുടെ നാട്ടിലും സുലഭമാണ്. ബദാം, കശുവണ്ടി, പാല്‍ എന്നിവയൊക്കെ ആരോഗ്യത്തിന് ഗുണകരമാണ്. എന്നാല്‍ പഞ്ചസാര ചേരുന്നതോടെ ഈ പാനീയം ആരോഗ്യത്തിന് ഹാനികരമായി മാറും.
5, നേരത്തെ മിക്‌സ് ചെയ്യുന്ന മദ്യം- പലതരം മിക്‌സിങ്ങിലൂടെ കോക്ക്‌ടെയ്ല്‍ രൂപത്തിലുള്ള മദ്യം കഴിക്കുന്നവരുണ്ട്. എന്നാല്‍ ഇത്തരത്തില്‍ മുന്‍കൂട്ടി മിക്‌സ് ചെയ്‌തു മദ്യം കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ദോഷകരമാണ്. പഞ്ചസാര, ഉപ്പ്, മുളക്, നാരങ്ങാ, കോള, സോഡ എന്നിവയൊക്കെ ചേര്‍ത്ത് മദ്യം കഴിക്കുന്നത് നിര്‍ജ്ജലീകരണത്തിനും കടുത്ത ദാഹത്തിനും കാരണമാകും.
6, പ്രോട്ടീന്‍ ഷേക്ക്- പ്രോട്ടീന്‍ പൊടി ഉപയോഗിച്ചുള്ള ഷേക്ക് കുടിക്കുന്നവരുണ്ട്. ജിമ്മിലും മറ്റും പോകുന്നവരാണ് ഇത്തരം പാനീയങ്ങള്‍ കുടിക്കുന്നത്. പേശീബലം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി കുടിക്കുന്ന പ്രോട്ടീന്‍ ഷേക്ക് ശരീരത്തിന് ഏറെ ഹാനികരമാണെന്ന കാര്യം എത്രപേര്‍ക്ക് അറിയാം? കടകളില്‍നിന്ന് വാങ്ങുന്ന പ്രോട്ടീന്‍ പൊടി പോലും അപകടകരമാണ്. പാല്‍, മുട്ട, വെണ്ണ, മല്‍സ്യം, മാംസഭക്ഷണം എന്നിവയിലൂടെ ശരീരത്തിന് ആവശ്യമായ പ്രകൃതിദത്ത പ്രോട്ടീന്‍ നമുക്ക് ലഭ്യമാകും.
