Asianet News MalayalamAsianet News Malayalam

വണ്ണം കുറയ്ക്കണമെന്നുണ്ടോ; ഡയറ്റ് ചാർട്ടിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ

ഭക്ഷണം നിയന്ത്രിച്ചിട്ടും ക്യത്യമായി വ്യായാമം ചെയ്തിട്ടും വണ്ണം കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. വണ്ണം കുറയ്ക്കാൻ ചിലർ ഉച്ച ഭക്ഷണം പോലും ഒഴിവാക്കാറുണ്ട്. വണ്ണം കുറയ്ക്കാൻ നിങ്ങളുടെ ഡയറ്റ് ചാർട്ടിൽ ഉൾപ്പെടുത്തേണ്ട ആറ് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

6 Foods You Should Include In Your Diet Every Day
Author
Trivandrum, First Published Jan 20, 2019, 11:53 AM IST

വണ്ണം കുറയ്ക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പലർക്കും അറിയാം. ഭക്ഷണം നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും വണ്ണം കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. വണ്ണം കുറയ്ക്കാൻ പട്ടിണി കിടക്കുന്നവരും ഉണ്ട്. തടി കുറയ്ക്കാൻ പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരെ കണ്ടിട്ടുണ്ട്. അത് നല്ല ശീലമല്ല. പ്രഭാത ഭക്ഷണം ക്യത്യസമയത്ത് തന്നെ കഴിക്കാൻ ശ്രമിക്കുക. ആവശ്യമുള്ളതും പോഷക​ഗുണമുള്ളതും മാത്രം കഴിക്കുന്നതാണ് നല്ലത്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിൽ കൊഴുപ്പ് കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. 

അത് പോലെ തന്നെയാണ് രാത്രി ഭക്ഷണം വെെകി കഴിക്കുന്നവരെ കണ്ടിട്ടുണ്ട്. അത് ശരീരത്തിന് കൂടുതൽ ദോഷം ചെയ്യും. രാത്രി ഭക്ഷണം വെെകി കഴിക്കുന്നത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടുകയും മറ്റ് നിരവധി അസുഖങ്ങളും ഉണ്ടാകാം.  രാത്രി ഭക്ഷണം വെെകുന്നത് ശരിയായ ദഹനം നടക്കുന്നതിന് തടസ്സമാകും. ഭക്ഷണം കഴിച്ച ഉടനെ കിടക്കുന്നതും നല്ലതല്ല. ഉറക്കം നഷ്ടപ്പെടുത്തുന്നതും അമിത വണ്ണത്തിന് കാരണമാകും. 

6 Foods You Should Include In Your Diet Every Day

രാത്രി കിടക്കുന്നതിന് മുമ്പ് സ്നാക്ക്സ് ഏതെങ്കിലും കഴിക്കുന്നവരെയും കണ്ടിട്ടുണ്ട്. ഈ ശീലവും ശരീരത്തിന് കൂടുതൽ ദോഷം ചെയ്യും. രാത്രി സ്നാക്ക്സ് കഴിക്കുന്നത് അമിതവണ്ണം ഉണ്ടാക്കാമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ഭക്ഷണം നിയന്ത്രിച്ചാൽ വണ്ണം വളരെ എളുപ്പം കുറയ്ക്കാനാകും. പോഷക​ഗുണമുള്ള ഭക്ഷണം കഴിച്ച് തന്നെ വണ്ണം കുറയ്ക്കാനാണ് ശ്രദ്ധിക്കേണ്ടത്. നിങ്ങളുടെ ഡയറ്റ് ചാർട്ടിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ താഴേ ചേർക്കുന്നു...

ഡയറ്റ് ചാർട്ടിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ ഇവയൊക്കെ...

മുട്ട...

 മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമെന്നാണ് പലരുടെയും ധാരണ. ദിവസവും രണ്ടോ മൂന്നോ മുട്ട കഴിക്കുന്നത് യാതൊരു ആരോ​ഗ്യപ്രശ്നങ്ങളും ഉണ്ടാക്കില്ലെന്ന് വിദ​ഗ്ധർ പറയുന്നു. മുട്ട കഴിച്ചുവെന്ന് കരുതി കൊളസ്ട്രോൾ കൂടില്ലെന്നും വിദ​ഗ്ധർ പറയുന്നു. ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത്‌ ടൈപ്പ് 2 ഡയബറ്റിസ് സാധ്യത കുറയ്ക്കുമെന്ന് ഈസ്റ്റേൺ ഫിൻലൻഡിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. ദിവസവും ഒരു മുട്ടയെങ്കിലും കഴിക്കുക. മുട്ടയിൽ ധാരാളം അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ വൈറ്റമിൻ സിയും മുട്ടയിൽ ധാരാളം അടങ്ങിയിരിക്കുന്നു.

6 Foods You Should Include In Your Diet Every Day

ബദാം...

 ആഹാരത്തിൽ ബദാം ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ബദാം പൗഡർ പാലിൽ കലർത്തി കഴിക്കാതെ കുതിർത്ത ബദാം കഴിക്കാൻ ശ്രമിക്കുക.  ബദാം ശരീരത്തിലെ എച്ച്‌ഡിഎല്‍ കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുകയും എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യാൻ സഹായിക്കുന്നു. ഡയറ്റ് ചാർട്ടിൽ പ്രധാനമായും ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങളിലൊന്നാണ് ബദാം. 

6 Foods You Should Include In Your Diet Every Day

ഓട്സ്...

ദിവസവും ഒരു നേരമെങ്കിലും ഓട്സ് കഴിക്കുന്നത് ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. ഓട്സിൽ ധാരാളം ഫൈബർ അടങ്ങി യിട്ടുണ്ട്.  പ്രമേഹവും കൊളസ്ട്രോളും പോലെയുള്ള അസുഖങ്ങൾ ഉള്ളവർക്ക് ഓട്സ് ഉത്തമമായ ഒരു ആഹാരമാണ്. ഓട്‌സിലെ അയേണ്‍, വൈറ്റമിന്‍ ബി, ഇ, സെലേനിയം, സിങ്ക് എന്നിവ ശരീരത്തിന് പോഷകങ്ങള്‍ നല്‍കുകയും ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ വളരെ നല്ലതാണ് ഓട്സ്. ദിവസവും ഓട്സ് പാലിലോ അല്ലാതെയോ കഴിക്കാം. 

6 Foods You Should Include In Your Diet Every Day

മാതളം...

മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു. ധാരാളം കാര്‍ബോഹൈഡ്രേട്സ് അടങ്ങിയിട്ടുളള ഫലമാണ് മാതളനാരങ്ങ. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്‍റെ  ഭാഗമാക്കിയാൽ രോഗപ്രതിരോധ ശേഷി വർധിക്കും. ദഹനസംബന്ധിയായ പ്രശ്നങ്ങൾക്ക് മാതളനാരങ്ങ ഉത്തമ പ്രതിവിധിയാണ്. 

6 Foods You Should Include In Your Diet Every Day

കറുവപ്പട്ട...

  ഭക്ഷണത്തിൽ കറുവപ്പട്ട ചേർക്കുന്നത്  അമിതവണ്ണത്തെ തടയും. കറുവപ്പട്ട ശരീരത്തിലെ മെറ്റബോളിസം വർധിപ്പിക്കാനും ആവശ്യമില്ലാത്ത കൊഴുപ്പ് കത്തിച്ചുകളയാനും സഹായിക്കുന്നു. ദഹനപ്രശ്‌നങ്ങള്‍ അകറ്റാൻ കറുവപ്പട്ട പാലിൽ ചേർത്ത് കുടിക്കുന്നത് ഏറെ നല്ലതാണ്. പാല്‍ കുടിക്കുമ്പോഴുണ്ടാകാനിടയുള്ള അസിഡിറ്റി കുറയ്ക്കാനുള്ള ഒരു വഴി കൂടിയാണിത്. പ്രമേഹം, പ്രത്യേകിച്ചു ടൈപ്പ് 2 പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണിത്. കറുവപ്പട്ടയില്‍ പ്രമേഹത്തെ ചെറുക്കുന്ന പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. 

6 Foods You Should Include In Your Diet Every Day

തേനും നാരങ്ങയും... 

ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള കഴിവ് തേനിനും നാരങ്ങയ്ക്കും ഉണ്ടെന്നാണ് വി​ദ​ഗ്ധർ പറയുന്നത്. ദിവസവും തേനും നാരങ്ങ നീരും ചേർത്ത് കഴിക്കുന്നത് ശരീരത്തിലെ 20-25 കലോറി കുറയ്ക്കും. കരളിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താനും മാലിന്യങ്ങളെ പുറന്തള്ളാനും ദിവസവും വെറും വയറ്റിൽ തേൻ കഴിക്കുന്നത് ​ഗുണം ചെയ്യും. 

6 Foods You Should Include In Your Diet Every Day


 

Follow Us:
Download App:
  • android
  • ios