കപ്പലിലെ അത്താഴം


നദിയിലൂടെ പതിയെ സഞ്ചരിക്കുന്ന ആഢംബര നൗകകളിലെ അത്താഴ വിരുന്നിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇല്ലങ്കില്‍ തായ്‍ലന്‍റിലോട്ട് പോകണം. രുചിയുടെ മായിക ലോകമാണ് ഇത്തരം ചെറുകപ്പലുകളില്‍ ഒരുക്കിയിരിക്കുന്നത്. ഫൈവ് കോഴ്‍സ് തായ് ഭക്ഷണ വിഭവങ്ങളും കഴിച്ച് അരുണക്ഷേത്രവും ഗ്രാന്‍ഡ് പാലസും ചുറ്റി രാമ പാലവും കണ്ട് രണ്ടു മണിക്കൂറോളം ഈ നൗകകളില്‍ തീരം ചുറ്റാം.

വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബാംബൂ ഡാന്‍സിംഗ്
പങ്കാളിയോടുത്തുള്ള ബാംബൂ ഡാന്‍സിംഗ് ജീവിത്തത്തിലെ മറക്കാനാവാത്ത അനുഭവങ്ങളില്‍ ഒന്നായിരിക്കും. ഇത് ശരീരത്തിനും മനസ്സിനും ഒരു പോലെ നവചൈതന്യം നല്‍കും.

വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ആഢംബര തിയേറ്റര്‍


ബാങ്കോക്കിലെ ഈ തിയേറ്റര്‍ അനുഭവം നിങ്ങള്‍ക്ക് വേറെ എവിടെയും കിട്ടില്ലെന്ന് ഞങ്ങള്‍ ഉറപ്പു തരുന്നു. തികച്ചും സ്വകാര്യതയും ദൃശ്യാനുഭവവും നല്‍കുന്ന അത്യാധുനിക സൗകര്യങ്ങളുള്ള തിയേറ്ററുകളാണ് ഇവിടുത്തെ പ്രത്യേകത. സോഫകളും ബ്ലാങ്കെറ്റുകളും തലയിണകളുമൊക്കെയുള്ള തിയേറ്റര്‍ അനുഭവം മറ്റെവിടെയാണ് കിട്ടുക? ഒപ്പം സ്വാദിഷ്ടമായ ഭക്ഷണ പാനീയങ്ങള്‍ ഇടയ്ക്കിടെ നിങ്ങളെ തേടിയെത്തുകയും ചെയ്യും.

വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ആകാശ ഭക്ഷണശാല


ഭൂമിയുടെ മനോഹാരിത അങ്ങ് ആകാശത്തിലിരുന്ന് ആസ്വദിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ബാങ്കോക്കിലെ റൂഫ് ടോപ്പ് റെസ്റ്റോറന്‍റുകളില്‍ ഭക്ഷണം കഴിക്കാന്‍ കയറിയാല്‍ അത്തരമൊരു അനുഭവമായിരിക്കും നിങ്ങളുടെ മുന്നിലെത്തുക. ബാങ്കോക്ക് നഗരത്തിന്‍റെ മനോഹരമായ ആകാശ ദൃശ്യങ്ങള്‍ രുചികരമായ ഭക്ഷണത്തിനൊപ്പം ആസ്വദിക്കാന്‍ കഴിയുന്ന നിരവധി ആകാശ ഭക്ഷണശാലകള്‍ ബാങ്കോക്കിലുണ്ട്. സിറോക്കോ ആന്‍ഡ് സ്‍കാര്‍ലെറ്റ്, ഒക്ടാവ് ആന്‍റ് വെര്‍ടിഗോ തുടങ്ങിയവ അവയില്‍ ശ്രദ്ധേയങ്ങളാണ്.

വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നൈറ്റ് മാര്‍ക്കറ്റുകളിലെ ഷോപ്പിംഗ്


ബാങ്കോക്കില്‍ നിരവധി ആഢംബര മാളുകളുണ്ട്. എന്നാല്‍ അവയിലൊന്നും കയറിയാല്‍ കിട്ടാത്ത രസകരങ്ങളായ അനുഭൂതികളും അനുഭവങ്ങളുമാണ് ഇവിടുത്തെ രാത്രിച്ചന്തകള്‍ വാഗ്‍ദാനം ചെയ്യുന്നത്. പ്രാദേശിക ജനജീവിതത്തിന്‍റെ നേര്‍ക്കാഴ്ചകളാണ് ഇവിടങ്ങളില്‍ നിറയെ. കരകൗശല വസ്‍തുക്കളും ആഭരണങ്ങളും പുരാവസ്തുക്കളുടെയുമൊക്കെ അതിമനോഹര ശേഖരം ഇവിടങ്ങളിലുണ്ട്. ഒപ്പം പരമ്പരാഗത തായ് ഭക്ഷണ വിഭവങ്ങള്‍ നിരത്തി വച്ചിരിക്കുന്ന ഭക്ഷണശാലകളും ഈ തെരുവുകളെ സമ്പന്നമാക്കുന്നു.

വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സ്‍പാ ട്രീറ്റ്മെന്‍റ്


രസകരവും അനുഭൂതിദായകവുമായ ഒരു ആരോഗ്യ സ്‍നാനത്തോടെ മാത്രമേ ഒരു റൊമാന്‍റിക് ബാങ്കോക്ക് ട്രിപ്പ് പൂര്‍ത്തിയാകൂ. ശരീരത്തിനും ആത്മാവിനും ഉണര്‍വ്വും ഉന്മേഷവും നവവീര്യവും പകരുന്ന തിരുമ്മു ചികിത്സയ്ക്ക് പേരു കേട്ടവരാണ് തായ്‍ലന്‍റിലെ തിരുമ്മല്‍ വിദഗ്ദ്ധര്‍. യാത്രകള്‍ക്ക് ഒടുവില്‍ ഈ സ്പാ ട്രീറ്റുമെന്‍റും ആസ്വാദ്യകരമായിരിക്കും.

ഇന്നു തന്നെ ബാങ്കോക്ക് യാത്രക്ക് ബുക്ക് ചെയ്യുക. നിങ്ങളുടെ ബജറ്റിലൊതുങ്ങുന്ന ആകര്‍ഷകമായ പാക്കേജുകള്‍ എയര്‍ ഏഷ്യ ഒരുക്കിയിരിക്കുന്നു.ബുക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക