ഡയറ്റ് ചെയ്യുന്നവർ കാപ്പി കുടിക്കാതിരിക്കുന്നതാണ് നല്ലത്.  ബർ​ഗർ, പിസാ, സാൻവിച്ച് പോലുള്ള ജങ്ക് ഫുഡുകൾ കഴിക്കാതിരിക്കുക

ഭക്ഷണം വലിച്ചുവാരി കഴിച്ച ശേഷം പിന്നീട് ഡയറ്റ് ചെയ്യുന്നവരാണ് ഇന്ന് അധികവും. ഡയറ്റ് തുടങ്ങുമ്പോൾ ആദ്യമൊക്കെ ഭയങ്കര ആവേശമായിരിക്കും. പക്ഷേ പിന്നീട് ഡയറ്റ് ശരിയായ രീതിയിൽ കൊണ്ട് പോകില്ലെന്നതാണ് സത്യം. തടി കൂടുതലാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ പിന്നെ ആഹാരം കഴിക്കാതെ തടികുറയ്ക്കുന്ന രീതിയാണ് ഇന്ന് കണ്ട് വരുന്നത്. എന്നാൽ തടി കുറയ്ക്കാനായി ചെയ്യുന്ന പല കാര്യങ്ങളും പലപ്പോഴും തടി കൂട്ടുകയാണ് പതിവ്. എന്നാൽ ഡയറ്റ് തുടങ്ങി കഴിഞ്ഞാൽ ഇനിയെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. 

1. മലയാളികൾ ഏറ്റവും കൂടുതൽ കഴിക്കുന്ന ഒന്നാണ് ചോറ്. ഉച്ചയ്ക്കും രാത്രിയും ചോറ് കഴിക്കുന്നവരുണ്ട്. ഡയറ്റ് ചെയ്യുമ്പോൾ ചോറ് കഴിക്കാം. പക്ഷേ ആവശ്യത്തിനായിരിക്കണമെന്ന് മാത്രം. ചോറിന്റെ കൂടെ മീന്‍വറുത്തതും അച്ചാറും കഴിക്കാറുണ്ട്. എന്നാൽ ഇത് തടി കൂട്ടുകയേയുള്ളൂ.

2. എണ്ണമയമുള്ള ഭക്ഷണം കഴിക്കുന്നതിന് പകരം പച്ചക്കറി സാലഡ്, വേവിച്ച പച്ചക്കറി, ചപ്പാത്തി എന്നിവ കഴിക്കുന്നത് ശരീരത്തെ കൊഴുപ്പിന്റെ അംശം കുറയ്ക്കാൻ സഹായിക്കും. 

3. ഏറെ വൈകിയുള്ള അത്താഴം മലയാളികളുടെ പ്രധാന ദുശീലങ്ങളില്‍ ഒന്നാണ്. വെെകി ഭക്ഷണം കഴിക്കുന്നത് തടി കൂടുകയേയുള്ളൂ. എട്ട് മണിക്ക് മുമ്പ് തന്നെ അത്താഴം കഴിക്കാൻ ശ്രമിക്കണം. 

4. തടി കുറയാൻ പലരും ചെയ്യുന്ന വഴികളിലൊന്നാണ് ഭക്ഷണം പൂർണമായി ഒഴിവാക്കുക എന്നത്. എന്നാൽ ഇത് തടി കുറയ്ക്കുക അല്ല മറിച്ച് കൂട്ടുകയേയുള്ളൂ. ഭക്ഷണം കഴിക്കാതിരിക്കുന്നതിലൂടെ ആരോ​ഗ്യം തകർക്കുകയേയുള്ളൂ.

5. കാപ്പി കുടിക്കുന്ന ശീലം മലയാളികൾക്ക് ഉണ്ടല്ലോ. ഡയറ്റ് ചെയ്യുന്നവർ കാപ്പി കുടിക്കാതിരിക്കുന്നതാണ് നല്ലത്.

6. ഡയറ്റ് ചെയ്യുന്നവർ ബർ​ഗർ, പിസാ, സാൻവിച്ച് പോലുള്ള ജങ്ക് ഫുഡുകൾ കഴിക്കാതിരിക്കുക. ടിവി കണ്ട് കൊണ്ട് ഭക്ഷണം കഴിക്കുന്ന ശീലം മാറ്റാൻ ശ്രമിക്കുക. എണ്ണ പലഹാരങ്ങൾ, സ്വീറ്റ്സുകൾ കഴിക്കുന്ന ശീലമുണ്ടെങ്കിൽ അതും ഒഴിവാക്കുക.