Asianet News MalayalamAsianet News Malayalam

ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത 7 ഭക്ഷണങ്ങൾ

  • എല്ലാ ഭക്ഷണങ്ങളും വലിച്ചുവാരി ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. സാധാരണഗതിയിൽ ഒരു ഡിഗ്രി സെൽഷ്യസിനും അഞ്ചു ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് ഫ്രിഡ്ജിനുള്ളിലെ താപനില. ശരിയായ താപനിലയിൽ ആയിരിക്കുന്നതുപോലെ തന്നെ പ്രധാനമാണ് ഫ്രിഡ്ജിനുള്ളിലെ ശുചിത്വവും.
     
7 Foods You Should Not Refrigerate
Author
Trivandrum, First Published Sep 13, 2018, 3:10 PM IST

ഇന്നത്തെ കാലത്ത് ഫ്രിഡ്ജില്ലാത്ത വീടില്ല. ഭക്ഷണം ഒരു നിശ്ചിത താപനിലയിൽ ശീതികരിച്ച് സൂക്ഷിച്ചാണ് ഫ്രിഡ്ജുകൾ പ്രവർത്തിക്കുന്നത്. സാധാരണഗതിയിൽ ഒരു ഡിഗ്രി സെൽഷ്യസിനും അഞ്ചു ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് ഫ്രിഡ്ജിനുള്ളിലെ താപനില. 

അഞ്ചു ഡിഗ്രി സെൽഷ്യസിൽ കൂടിയാൽ ബാക്ടീരിയകളും സൂക്ഷ്മാണുകളും പെരുകാനും ഫ്രിഡ്ജിനുള്ളിൽ വച്ചിരിക്കുന്ന ഭക്ഷണം കേടാകാനും ഇടയാകും. ശരിയായ താപനിലയിൽ ആയിരിക്കുന്നതുപോലെ തന്നെ പ്രധാനമാണ് ഫ്രിഡ്ജിനുള്ളിലെ ശുചിത്വവും. ഫ്രിഡ്ജ് ഉളളതുകൊണ്ട് ഭക്ഷണസാധനങ്ങള്‍ ചീത്തയാകില്ലെന്നാണ് നമ്മുടെ വിചാരം.

ചിലർ ഫ്രിഡ്ജിൽ ഭക്ഷണം വലിച്ചുവാരിവയ്ക്കാറുണ്ട്. അത് നല്ല ശീലമല്ല. ചില ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് അവയുടെ രുചിയില്‍ മാറ്റം വരുത്തും. പ്രത്യേകിച്ച് പഴങ്ങള്‍,പച്ചക്കറികള്‍ പോലുള്ള ഭക്ഷണ സാധനങ്ങള്‍ . ഫ്രിഡ്ജില്‍ വയ്ക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്.

1.തക്കാളി

മിക്കവരും ഫ്രിഡ്ജിൽ തക്കാളി സൂക്ഷിക്കാറുണ്ട്. തക്കാളി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ സ്വാദു നഷ്ടപ്പെടും. തക്കാളി പേപ്പറിലോ അല്ലെങ്കിൽ പ്ലാസ്റ്റിക് കവറുകളിലോ സൂക്ഷിക്കുക.

2.  ബ്രഡ്

ബ്രഡ് ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. കാരണം ബ്രഡ് ഫ്രിഡ്ജിൽ വച്ചാൽ പെട്ടെന്ന് ഡ്രൈയാകും. അഞ്ചു ദിവസം വരെ സാധാരണ ഊഷ്മാവിൽ ബ്രഡ് കേടാകില്ല.

3. നട്സ്

 മിക്ക ആളുകളും നട്സ് സൂക്ഷിക്കാറുള്ളത് ഫ്രിഡ്ജിലാണ്. ബദാം,പിസ്ത, അണ്ടിപരിപ്പ് പോലുള്ളവ ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ അതിന്റെ ​ഗുണം പെട്ടെന്ന് നഷ്ടമാകും. 

4. തണ്ണിമത്തൻ 

 തണ്ണിമത്തൻ ഫ്രിഡ്ജിൽ ഒരിക്കലും സൂക്ഷിക്കരുത്. തണ്ണിമത്തൻ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ പെട്ടെന്ന് ചീത്തയാകാം. അത് പോലെ അതിന്റെ ​ഗുണങ്ങളും നഷ്ടപ്പെടും. 

5. സവാള

 ഒരു കരണവശാലും സവാള ഫ്രിഡ്ജിൽ സൂക്ഷിക്കരുത്.  അധികം ചൂട് കടക്കാത്ത ഇരുണ്ട ഇടങ്ങളിൽ സവാള സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് സവാള അഴുകിപ്പോകാൻ കാരണമാകുന്നു.

6. കാപ്പിപ്പൊടി

കാപ്പിപ്പൊടി ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടുള്ളതല്ല. നേരിട്ട് സൂര്യപ്രകാശം എത്താത്ത ഇരുണ്ട ഇടങ്ങളിൽ കാപ്പിപ്പൊടി സൂക്ഷിക്കുന്നതാണ് നല്ലത്. കാപ്പിപ്പൊടി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഫ്രിഡ്ജിലെ മറ്റ് ആഹാരങ്ങളിലും കാപ്പിപ്പൊടിയുടെ ഗന്ധം ഉണ്ടാകും.

7.  വെളുത്തുള്ളി

വെളുത്തുള്ളി ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. വെളുത്തുള്ളി സൂക്ഷിക്കുന്നതിനും മുറിക്കുള്ളിലെ സാധാരണ താപനിലയാണ് ഏറ്റവും നല്ലത്. അത് പോലെ പെട്ടെന്ന് അഴുകി പോകാം. 

Follow Us:
Download App:
  • android
  • ios