എല്ലാകാര്യങ്ങളും സശ്രദ്ധം നിരീക്ഷിക്കാനുള്ള സ്ത്രീകളുടെ സഹജമായ കഴിവ് ചിരപുരാതനമാണ്. എന്നാൽ പുറത്തുപറഞ്ഞില്ലെങ്കിലും പുരുഷൻമാരും ഇത്തരം കാര്യങ്ങളിൽ പ്രത്യേകം കണ്ണുള്ളവരാണ്. കാഴ്ചയിൽ ഉദാസീനരാണെങ്കിലും ഒരു പെൺകുട്ടിയെ ആദ്യമായി കാണുമ്പോള് എല്ലാകാര്യങ്ങളും അവർ ശ്രദ്ധിക്കുന്നുവെന്നതാണ് യാഥാർഥ്യം.
1. ചിരി ഒരു സന്ദേശമാണ്
ഒരു വാക്കിനെക്കാൾ മികച്ച സന്ദേശമാണ് ഒരു ചിരി. ചിലപ്പോൾ ഒരു ചിരി സംസാരിക്കാൻ പെൺകുട്ടി തയാറാണെന്നതിന്റെ സൂചന കൂടിയായി മാറുന്നു. അടക്കിപ്പിടിച്ചുള്ള ചിരി സംഭാഷണം അവൾ ആസ്വദിക്കുന്നുവെന്നതിന്‍റെ സൂചനയാകാം. എന്നാൽ പിടികൊടുക്കാത്ത രീതി അകലം പാലിക്കാനുള്ള അടയാളമാണ്.
2 . ആത്മവിശ്വാസം
സ്ത്രീകളിലെ ഏറ്റവും ആകർഷക ഘടകം അവരിലെ ആത്മവിശ്വാസമാണ്. ഒരു സ്ത്രീ പ്രകടിപ്പിക്കുന്ന ശുഭാപ്തി വിശ്വാസം ഒരുപുരുഷനും കാണാതെ പോകാൻ കഴിയില്ല.
3. ശൈലികളും രീതികളും
സ്ത്രീകളുടെ വേഷവും ചമയങ്ങളും അവർ അറിയാതെ തന്നെ പുരുഷൻമാർ ശ്രദ്ധിക്കുന്നുണ്ടാകും. അവ സ്ത്രീകളുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള ധാരണകൂടി പുരുഷൻമാർക്ക് നൽകുന്നു. നിങ്ങൾ ഏത് ബ്രാൻഡ് ആയിരുന്നു ധരിച്ചിരുന്നുവെന്നത് അവർ ഒരു പക്ഷെ ഒാർക്കില്ല, എന്നാൽ നിങ്ങൾ ആദ്യകാഴ്ചയിൽ എങ്ങനെയായിരുന്നുവെന്നത് പുരുഷൻമാർ ഒാർത്തുവെച്ചേക്കാം.
4. ശാരീരിക ഘടകങ്ങൾ
പുരുഷൻമാർ നിങ്ങളുടെ ശാരീരിക ഘടകങ്ങൾ സൂക്ഷ്മമായി ശ്രദ്ധിക്കുന്നവരാണ്. നിങ്ങളുടെ ഉയരം, ശരീരഘടന തുടങ്ങിയ മറ്റ് ഘടകങ്ങളും നിരീക്ഷിക്കും. സ്ത്രീ കാഴ്ചയിൽ എങ്ങനെ എന്നതിനേക്കാൾ ചിലർ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നു.
5. നിങ്ങളുടെ സുഹൃത്തുക്കൾ
ഏതെല്ലാം തരത്തിലുള്ളവർ സുഹൃത് വലയത്തിലുണ്ടെന്നത് ആ സ്ത്രീയെ വിലയിരുത്താനുള്ള വഴിയാണ്. സുഹൃത്തുക്കൾക്കൊപ്പമുള്ള അവളുടെ സന്ദർഭങ്ങളെക്കുറിച്ച് പുരുഷൻമാർ അതീവശ്രദ്ധാലുക്കളായിരിക്കും.
6. കണ്ണുകൾ
ഒരാളുടെ ആത്മാവിന്‍റെ കണ്ണാടിയാണ് കണ്ണുകൾ. ആദ്യമായി കാണുമ്പോഴുള്ള പെൺകുട്ടിയുടെ നോട്ടവും കണ്ണുകളും ഒരിക്കലും മറക്കില്ല. പറയാൻ മറന്ന വാക്കുകൾ കണ്ണുകൾ സംസാരിക്കും. അവളുടെ കണ്ണിന്‍റെ പിടികൊടുക്കാത്ത ഭാഷയിൽ അവൻ ഒരുപാട് കാര്യങ്ങൾ ഗ്രഹിക്കും.
7. ഗന്ധം
ആദ്യകാഴ്ചയിൽ പെൺകുട്ടി എങ്ങനെയായിരുന്നുവെന്ന് ഒാർത്താലും ഇല്ലെങ്കിലും അവളുടെ ഗന്ധം അവൻ ഒാർത്തിരിക്കും. അവളുടെ സൗരഭ്യം അവന്റെ വസ്ത്രങ്ങളിലും കൈകളിലും തങ്ങിനിൽക്കും. ഏറെനേരം കൂടിക്കാഴ്ചയെ ആ ഗന്ധം ഒാർമപ്പെടുത്തും.
