Asianet News MalayalamAsianet News Malayalam

നിങ്ങള്‍ നിങ്ങളോടുതന്നെ ചെയ്യുന്ന 7 ദ്രോഹങ്ങള്‍

7 ways of hurting yourself
Author
First Published Jun 20, 2016, 6:15 PM IST

1, മൊബൈല്‍ ഉപയോഗം വിരലിനേല്‍പ്പിക്കുന്ന ക്ഷതം

സദാസമയവും മൊബൈലില്‍ മെസേജ് അയച്ചും ഗെയിം കളിച്ചും ഇരിക്കുന്നവര്‍ സൂക്ഷിക്കുക, വൈകാതെ നിങ്ങളുടെ വിരലുകള്‍ക്ക് കഠിനമായ വേദന പിടിപെടാം. അമിതമായ മൊബൈല്‍ ഉപയോഗം മൂലം വിരലുകള്‍ക്ക് ക്ഷതമേല്‍ക്കാം. കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം പോലെയുള്ള അസുഖങ്ങള്‍ പിടിപെടാനും സാധ്യതയുണ്ട്. വിരലുകള്‍ക്ക് വേദന അനുഭവപ്പെട്ടാല്‍ മൊബൈല്‍ ഉപയോഗം കുറയ്‌ക്കുക.

2, ഫ്ലിപ് ഫ്ലോപ്-സ്ലിപ്പര്‍ ടൈപ്പ് ചെരുപ്പുകള്‍

ഇത്തരം ചെരുപ്പുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നതുമൂലം കാല്‍പ്പാദത്തിന് ക്ഷതമേല്‍ക്കാനും വേദന അനുഭവപ്പെടാനുമുള്ള സാധ്യത കൂടുതലാണ്. ഫ്ലിപ് ഫ്ലോപ്-സ്ലിപ്പര്‍ ടൈപ്പ് ചെരുപ്പുകള്‍ക്ക് കൂടുതല്‍ ഉറപ്പില്ലാത്തതാണ് കാരണം.

3, ചരിഞ്ഞ് ഇരുന്നുള്ള ഡ്രൈവിങ്

നിവര്‍ന്ന് ഇരിക്കാതെ മുന്നോട്ടോ പിന്നോട്ടോ ചരിഞ്ഞ് ഇരുന്ന് ഡ്രൈവ് ചെയ്താല്‍ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ പിടിപെടാം. കഴുത്ത് വേദന, നടുവേദന, പുറംവേദന എന്നിവയാണ് ഇതില്‍ പ്രധാനം. അതുകൊണ്ടുതന്നെ നേരെ നിവര്‍ന്ന് ഇരിക്കാനാകുംവിധം കാറിന്റെ സീറ്റ് ക്രമീകരിക്കുക.

4, തലവേദന ഉള്ളപ്പോള്‍ ഇവ കഴിക്കരുത്!

അസഹനീയമാംവിധം തലവേദന അനുഭവപ്പെടുമ്പോള്‍ ഒരു കാരണവശാലും പാല്‍ക്കട്ടി, ചോക്ലേറ്റ്, ഐസ്‌ക്രീം എന്നിവ ഒഴിവാക്കേണ്ടതാണ്. ഉയര്‍ന്ന അളവില്‍ ടിറാമിന്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇവ കഴിക്കുമ്പോള്‍ തലവേദന കൂടും.

5, ടിവി കാണുമ്പോള്‍ ഇങ്ങനെ ഇരിക്കരുത്!

ടിവി കാണുമ്പോള്‍ സോഫയില്‍ ചാഞ്ഞ് തലയില്‍ കൈകൊടുത്ത് ഇരിക്കുന്നത് പലരുടെയും ശീലമാണ്. ഇങ്ങനെ ഇരിക്കുന്നത് കഴുത്ത് വേദന, പുറംവേദന എന്നിവ പിടിപെടാന്‍ കാരണമാകും. അതുകൊണ്ടുതന്നെ നേരെ നിവര്‍ന്നിരുന്ന് റിലാക്‌സ്ഡ് ആയി വേണം ടിവി കാണാന്‍.

6, ബാഗ് തോളിലൂടെ ഇട്ടാല്‍ പണികിട്ടും

ഒരു തോളിലൂടെ ഇടുന്ന ലാപ്‌ടോപ്പ്-പോഷ് ടൈപ്പ് ബാഗുകള്‍ ഒഴിവാക്കുക. ഇത് കഴുത്ത് വേദനയും കഴുത്തിന് തേയ്മാനം ഉണ്ടാകുന്നതിനും കാരണമാകും. ബാക്ക്പാക്ക് ബാഗുകളായിരിക്കും യാത്രയ്‌ക്കും മറ്റും ഉത്തമം. എന്നാല്‍ അമിതമായ ഭാരം പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കണം.

7, മുടി മുറുക്കികെട്ടരുത്

ചില പെണ്‍കുട്ടികള്‍ മുടി മുറുക്കി കെട്ടാറുണ്ട്. ഇങ്ങനെ ചെയ്താല്‍ തലവേദന പിടിപെടാനുള്ള സാധ്യത ഏറെയാണ്. അധികം മുറുക്കാതെ താഴേക്ക് കിടക്കുന്ന രീതിയില്‍വേണം മുടി കെട്ടിവെക്കാന്‍...

Follow Us:
Download App:
  • android
  • ios