1, റിസ്‌ക്ക് എടുക്കുന്നവര്‍-

ഒരു പ്രോജക്‌ട് അല്ലെങ്കില്‍ ഏല്‍പ്പിച്ച ജോലി ചെയ്യുന്നതിന് എന്തുതരം റിസ്‌ക്കും എടുക്കുന്നവരാണ് ഇത്തരക്കാര്‍. പുതുമയുള്ള കാര്യങ്ങള്‍ ചെയ്യാനും, സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ജോലി ചെയ്യാനും ഇവര്‍ക്ക് പ്രത്യേക കഴിവുണ്ടാകും. വലിയ തോതിലുള്ള ആത്മവിശ്വാസമാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത.

2, ടീം പ്ലേയര്‍-

രു പ്രത്യേക പ്രോജക്‌ട് ചെയ്യുമ്പോള്‍, കൂട്ടായ്‌മ ഉണ്ടെങ്കില്‍ മാത്രമെ വിജയകരമായി പൂര്‍ത്തിയാകുകയുള്ളു. എന്നാല്‍ ടീമിലെ പലരും പല സ്വഭാവക്കാരായിരിക്കും. ഈഗോ, കോംപ്ലക്‌സ് എന്നിവയൊക്കെ ഉള്ളവരുണ്ടാകും. എന്നാല്‍ ഇതിനെയെല്ലാം മറികടന്ന്, ടീമിനെ ഒന്നാകെ കൂട്ടിയോജിപ്പിച്ചുകൊണ്ടുപോകുന്ന ഒരാള്‍ എല്ലാ ഓഫീസുകളിലും ഉണ്ടാകാറുണ്ട്.

3, സ്വേച്ഛാധിപതി-

ചില ജോലികള്‍ ചെയ്യാന്‍ ഉറപ്പായും മറ്റുള്ളവരുടെ സഹായം വേണ്ടിവരും. എന്നാല്‍ ആരെയും സഹായത്തിനുവിളിക്കാതെ എല്ലാ ജോലിയും ഒറ്റയ്‌ക്കു തന്നെ ചെയ്യുന്ന ചില കൂട്ടരുണ്ടാകും. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഏറെ ഇഷ്‌ടപ്പെടുന്നവരാണ് ഇവര്‍.

4, 24 x 7 ജീവനക്കാരന്‍-

ജോലിക്കുവേണ്ടി മറ്റെന്തും മാറ്റിവെക്കുന്നവന്‍. കമ്പനി ഏല്‍പ്പിക്കുന്ന ജോലിയിലും കൂടുതല്‍ സ്വന്തമായി ഏറ്റെടുത്തു ചെയ്യുന്നയാള്‍. വീട്ടില്‍പ്പോലും പോകാതെ, മുഴുവന്‍ സമയവും ജോലിക്കുവേണ്ടി മാറ്റിവെക്കുന്നവരാണ് ഇത്തരക്കാര്‍.

5, ക്രെഡിറ്റ് മോഷ്‌ടാവ്‍-

എല്ലാ ഓഫീസിലും ഇത്തരക്കാര്‍ കാണും. മറ്റൊരാള്‍ ചെയ്‌ത ജോലി, താനാണ് ചെയ്‌തതെന്ന് അവകാശപ്പെട്ടു, അതിന്റെ ആനുകൂല്യങ്ങളും മറ്റും അടിച്ചെടുക്കാന്‍ വിദഗ്ദ്ധനായിരിക്കും ഇദ്ദേഹം.

6, പുറംജോലിക്കാരന്‍-

ഒരു കമ്പനിയില്‍ ജോലി ചെയ്യുമ്പോഴും, രഹസ്യമായി മറ്റു സ്ഥാപനങ്ങള്‍ക്കുവേണ്ടിയും ജോലി ചെയ്യുന്നവരുണ്ടാകും. ഇത്തരക്കാര്‍, ഓഫീസില്‍നിന്നുപോലും സമയം കണ്ടെത്തി, മറ്റുള്ളവര്‍ക്കുവേണ്ടി ജോലി ചെയ്‌തു കാശുണ്ടാക്കും.

7, പ്രശ്‌ന പരിഹാരക്കാരന്‍-

സഹപ്രവര്‍ത്തകരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരം നിര്‍ദ്ദേശിക്കുകയും, നേരിട്ട് ഇടപെട്ട് പ്രശ്‌നപരിഹാരം ഉണ്ടാക്കുകയും ചെയ്യുന്ന തരം ജീവനക്കാരരെ ഓഫീസുകളില്‍ കാണാറുണ്ട്. ഏതൊരു മാനേജ്മെന്റും ആഗ്രഹിക്കുന്ന തരം ജീവനക്കാരനായിരിക്കും ഇദ്ദേഹം.

8, ഇങ്ങനെയൊക്കെ അങ്ങ് പോയാല്‍ മതി-

തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ മാത്രം നിറവേറ്റി പോകുന്നതരം ജീവനക്കാരാണ് ഇവര്‍. പുതിയതായി എന്തെങ്കിലും ചെയ്യാനോ, പുതിയ ആശയങ്ങള്‍ പങ്കുവെയ്‌ക്കാനോ ഇവര്‍ തയ്യാറാകില്ല. കൃത്യസമയത്ത് എത്തി, സ്വന്തം ജോലി തീര്‍ത്ത്, സമയമാകുമ്പോള്‍ ഇറങ്ങുകയും ചെയ്യും.

9, പരദൂഷണക്കാര്‍-

ഓഫീസിലെ മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ മനസിലാക്കി, അത് മറ്റുള്ളവരോട് പങ്കുവെയ്‌ക്കുന്ന തരം ആളുകള്‍. ജോലിക്കിടയിലും മറ്റുള്ളവരെ കുറിച്ച് അറിയാനായിരിക്കും ഇവര്‍ക്ക് കൂടുതല്‍ താല്‍പര്യം.