നെയില്‍ പോളിഷിട്ട നീണ്ട വിരലുകളുമായി ഭംഗിയുള്ള ഒരു കൈ- ഇങ്ങനെയാണ് വീഡിയോ തുടങ്ങുന്നത്. തൊട്ടടുത്ത നിമിഷം മൂര്‍ച്ചയുള്ള ഒരു ഗ്രൈന്‍ഡര്‍ വിരലുകളിലേക്ക് നീങ്ങുന്നു

നഖത്തില്‍ നിറം കൊടുക്കുന്നതിന് പുറമെ, ചെറിയ അലങ്കാരപ്പണികള്‍ ചെയ്യുന്നത് ഫാഷന്‍ രംഗത്തെ ഒരു പുതിയ ട്രെന്‍ഡാണ്. പ്രത്യേകമായി നിര്‍മ്മിച്ച നെയില്‍ പോളിഷോ മറ്റ് ചെറിയ എന്തെങ്കിലും വസ്തുക്കള്‍ വച്ചുപിടിപ്പിച്ചോ ഒക്കെ നഖങ്ങള്‍ ഭംഗിയുള്ളതും വ്യത്യസ്തതയുള്ളതുമാക്കാന്‍ മത്സരം നടത്തുന്നവരും ഏറെയാണ്. 

വിദേശരാജ്യങ്ങളിലാണെങ്കില്‍ ഇത്തരം ഫാഷന്‍ ട്രെന്‍ഡുകള്‍ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. കാലിഫോര്‍ണിയയില്‍ പ്രവര്‍ത്തിക്കുന്ന 'നെയില്‍ സണ്ണി' എന്ന 'നെയില്‍ ആര്‍ട്ട്' സംഘം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് ഇപ്പോള്‍ ഫാഷന്‍ ട്രെന്‍ഡുകള്‍ക്ക് പിറകെ ഓടുന്ന ഒരു പറ്റം ആളുകള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാകുന്നത്. 

നെയില്‍ പോളിഷിട്ട നീണ്ട വിരലുകളുമായി ഭംഗിയുള്ള ഒരു കൈ- ഇങ്ങനെയാണ് വീഡിയോ തുടങ്ങുന്നത്. തൊട്ടടുത്ത നിമിഷം മൂര്‍ച്ചയുള്ള ഒരു ഗ്രൈന്‍ഡര്‍ വിരലുകളിലേക്ക് നീങ്ങുന്നു. 

View post on Instagram

മെഴുകിന് സമാനമായ എന്തോ വസ്തു ഉപയോഗിച്ചുള്ള 'നെയില്‍ ആര്‍ട്ട്' ആണ് സംഭവം. ഓരോ നഖത്തിനും മുകളിലായി അഞ്ച് വിരലുകളുള്ള ഒരു കൈ പിടിപ്പിച്ചിരിക്കുന്നു. തുടര്‍ന്ന് ഗ്രൈന്‍ഡര്‍ ഉപയോഗിച്ച് അത് വെട്ടിച്ചെറുതാക്കുന്നതാണ് വീഡിയോയിലുള്ളത്. ഒറ്റനോട്ടത്തില്‍ ആര് കണ്ടാലും ഒന്ന് ഞെട്ടിപ്പോകുന്ന തരത്തിലാണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഒന്നര ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. ചിലര്‍ സംഗതി രസകരമാണെന്ന് പറയുമ്പോഴും മറ്റു ചിലര്‍ അസ്വസ്ഥതയുണ്ടാക്കുന്ന വീഡിയോ ആണെന്നാണ് ഇതിനെ വിലയിരുത്തുന്നത്.