Asianet News MalayalamAsianet News Malayalam

വരണ്ട ചര്‍മ്മം അസ്വസ്ഥതപ്പെടുത്തുന്നുവോ? പരിഹാരമുണ്ട്...

മുഖത്തെ ച‍ർമ്മം വരണ്ടതാണെങ്കിൽ എത്ര മേക്കപ്പ് ചെയ്തിട്ടും കാര്യമില്ല. എന്നാൽ വരണ്ട ചർമ്മത്തെ ചെറുക്കാനുമുണ്ട് ചില വിദ്യകൾ

a good solution for dry skin using glycerine
Author
Trivandrum, First Published Nov 16, 2018, 3:47 PM IST

ചര്‍മ്മം വരണ്ടിരിക്കുന്നത് പലപ്പോഴും നമ്മുടെ ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. മുഖത്തെ ചര്‍മ്മമാണെങ്കില്‍ പിന്നെ പറയാനുമില്ല. എത്ര മേക്കപ്പ് ചെയ്താലും ചര്‍മ്മം വിണ്ടും, വരണ്ടുമാണ് ഇരിക്കുന്നതെങ്കില്‍ എല്ലാം വെറുതെയാകും. എന്നാല്‍ വരണ്ട ചര്‍മ്മത്തെ ചെറുക്കാനുമുണ്ട് ചില വിദ്യകള്‍. 

വീട്ടില്‍ വച്ച് ചെയ്യാവുന്ന ഒരു മാര്‍ഗത്തെ പറ്റിയാണ് വിശദീകരിക്കുന്നത്. ഗ്ലിസറിന്‍ ഉപയോഗിച്ചാണ് ഈ പൊടിക്കൈ. ചര്‍മ്മത്തിന് 'കൂളിംഗ് ഇഫക്ട്' നല്‍കുന്ന ഒന്നാണ് ഗ്ലിസറിന്‍. കോശങ്ങളിലേക്ക് കൂടുതല്‍ ഓക്‌സിജന്‍ എത്തിക്കുന്നതിലൂടെ ചര്‍മ്മം നനവുള്ളതാക്കി നിര്‍ത്താന്‍ ഇത് സഹായിക്കുന്നു. 

a good solution for dry skin using glycerine

എന്നാല്‍ ഗ്ലിസറിന്‍ നേരിട്ട് തൊലിയില്‍ തേക്കുമ്പോള്‍ ഒട്ടിപ്പിടിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ തന്നെ ഗ്ലിസറിന്‍ ചേര്‍ത്തുള്ള ഒരു മിശ്രിതം തയ്യാറാക്കി, അത് മുഖത്ത് പുരട്ടാന്‍ ഉപയോഗിക്കാവുന്നതാണ്.

എങ്ങനെ തയ്യാറാക്കാം?

ഗ്ലിസറിനും റോസ് വാട്ടറും നാരങ്ങാനീരും ചേര്‍ത്താണ് ഈ മിശ്രിതം തയ്യാറാക്കേണ്ടത്. 20 എം.എല്‍ റോസ് വാട്ടറിലേക്ക് അഞ്ച് തുള്ളി ഗ്ലിസറിന്‍ ചേര്‍ക്കുക. ഇതിലേക്ക് ഒരു ചെറുനാരങ്ങ മുഴുവന്‍ പിഴിഞ്ഞ നീരും ചേര്‍ക്കുക. ഇവ മൂന്നും നന്നായി യോജിപ്പിക്കുക. ഇത് മികച്ച ഒരു മോയിസ്ചറൈസറായി ഉപയോഗിക്കാവുന്നതാണ്. ഭദ്രമായി ഒരു കുപ്പിക്കകത്ത് അടച്ചുവച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ ഒരു മാസം വരെ ഇടയ്ക്കിടെ ഉപയോഗിക്കാവുന്നതേയുള്ളൂ. 

a good solution for dry skin using glycerine

തൊലിക്ക് നനവ് പകരാനാണ് ഗ്ലിസറിന്‍ സഹായിക്കുന്നതെങ്കില്‍, തൊലിപ്പുറത്തെ വിവിധ പ്രശ്‌നങ്ങളെ പരിഹരിക്കാനാണ് റോസ് വാട്ടര്‍ സഹായകമാവുക. നാരങ്ങാനീരാകട്ടെ, പ്രകൃതിദത്തമായ ഒരു ബ്ലീച്ചിംഗ് ഏജന്റായാണ് പ്രവര്‍ത്തിക്കുക. 

Follow Us:
Download App:
  • android
  • ios