ഒരു കുഞ്ഞ് ഉണ്ടാവുക എന്നത് എല്ലാ സ്ത്രീകളുടെയും സ്വപ്നമാണ്. ഗര്‍ഭവുമായി ബന്ധപ്പെട്ട് പല സംശയങ്ങളും സ്ത്രീകള്‍ക്ക് ഉണ്ടാകാറുണ്ട്. വിവാഹം കഴിഞ്ഞാല്‍ എപ്പോള്‍ കുട്ടി വേണം, ഗര്‍ഭിണിയായോ തുടങ്ങിയ പല സംശയങ്ങള്‍ക്കും മറുപടി നല്‍കുന്ന ഒരു മാന്ത്രിക വള ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. സ്വിസര്‍ലാന്‍റിലെ ശാസ്ത്രഞ്ജരാണ് ഈ അത്ഭുത വള വികസിപ്പിച്ചെടുത്തത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, അല്‍ഗോരിതം തുടങ്ങിയ സാങ്കേതികവിദ്യകളില്‍ അധിഷ്‌ഠിതമായാണ് ഈ സ്‌മാര്‍ട്ട് വള പ്രവര്‍ത്തിക്കുന്നത്. ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനം മനസിലാക്കിയാണ് ഗര്‍ഭസാധ്യതയും, ഗര്‍ഭലക്ഷണവും ഇ സ്‌മാര്‍ട്ട് വള കൃത്യമായി പ്രവചിക്കുന്നത്.
ഗര്‍ഭിണിയാകാന്‍ അനിയോജ്യമായ മാസം ഏതാണ് എന്നും ഗര്‍ഭിണിയായാല്‍ ആ വിവരവും കൈലണിഞ്ഞ ഈ സ്മാര്‍ട് വള പറയും. ഗര്‍ഭിണിയായാല്‍ ഒരാഴ്ചക്കുളളില്‍ സ്മാര്‍ട് വള അത് അറിയിക്കും. രാത്രിയും രാവിലെയും സ്ഥിരമായി ഇവ അണിയണം. അല്‍ഗോരിതം ഉപയോഗിച്ചുകൊണ്ടാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്.
