നിലവില്‍ ഗ്രാമത്തില്‍ പൂച്ചകളെ വളര്‍ത്തുന്നവര്‍ അവയെ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും വീട്ടിലുള്ള പൂച്ച ചത്താല്‍ പുതിയതിനെ വളര്‍ത്താനെടുക്കരുതെന്നുമാണ് 'പെസ്റ്റ് പ്ലാന്‍' എന്നറിയപ്പെടുന്ന പദ്ധതി നിര്‍ദേശിക്കുന്നത്. എന്നാല്‍ പദ്ധതിക്കെതിരെ ഗ്രാമത്തിനകത്തും പുറത്തും പ്രതിഷേധമുയരുന്നുണ്ട്. 

വെല്ലിംഗ്ടണ്‍: പൂച്ചകളെ ഒന്നടങ്കം നിരോധിക്കാനൊരുങ്ങുകയാണ് ന്യുസീലന്‍ഡിലെ ഒമായ് എന്ന തീരദേശ ഗ്രാമം. ജൈവവൈവിധ്യങ്ങളുടെ നാടായ ന്യുസീലന്‍ഡില്‍ വംശനാശ ഭീഷണി നേരിടുന്ന തീരെ ചെറിയ ജീവികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പൂച്ചകളെ നിരോധിക്കാന്‍ തീരുമാനിക്കുന്നത്. 

ചെറിയ ഇനത്തില്‍ പെട്ട ജീവികളെ ഭക്ഷണമാക്കുന്ന ചിലയിനം വലിയ ജീവികളെ നിയന്ത്രിക്കാനാണ് ന്യുസീലന്‍ഡിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി നേരത്തേ കീരി, എലികള്‍ തുടങ്ങിയവ പെരുകുന്നത് നിയന്ത്രിച്ചിരുന്നു. ഇതിന്റെ ബാക്കിയായാണ് പൂച്ചകള്‍ക്കും ഭാഗികമായ നിരോധനം വരുന്നത്. 

നിലവില്‍ ഗ്രാമത്തില്‍ പൂച്ചകളെ വളര്‍ത്തുന്നവര്‍ അവയെ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും വീട്ടിലുള്ള പൂച്ച ചത്താല്‍ പുതിയതിനെ വളര്‍ത്താനെടുക്കരുതെന്നുമാണ് 'പെസ്റ്റ് പ്ലാന്‍' എന്നറിയപ്പെടുന്ന പദ്ധതി നിര്‍ദേശിക്കുന്നത്. എന്നാല്‍ പദ്ധതിക്കെതിരെ ഗ്രാമത്തിനകത്തും പുറത്തും പ്രതിഷേധമുയരുന്നുണ്ട്.

പൂച്ചകളെ ഒഴിവാക്കിയത് കൊണ്ടുമാത്രം ചെറിയ ജീവികള്‍ക്ക് വംശനാശം സംഭവിക്കുന്നത് ഒഴിവാക്കാനാകില്ലെന്നാണ് പൂച്ച പ്രേമികളായ ഒരു വിഭാഗത്തിന്റെ വാദം. അതേസമയം പൂച്ച നിരോധനം ഫലപ്രദമായി നടപ്പിലാക്കണമെന്ന മറുവാദവും ഇവിടെ ശക്തമാണ്.