ഓഗസ്റ്റ് പത്തിനായിരുന്നു തസ്നിം ജാറയുടെ വിവാഹമായിരുന്നു. അന്നുവൈകിട്ട് അവര്‍ ഭര്‍ത്താവുമൊത്തുള്ള വിവാഹ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഒരു മേക്കപ്പും ആഭരണങ്ങളുമില്ലാതെയാണ് വിവാഹചടങ്ങില്‍ തസ്നിം പങ്കെടുത്തത്. ഫേസ്ബുക്കിലെ പോസ്റ്റിനടിയില്‍ ഇക്കാര്യം സുഹൃത്തുക്കള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു. സാധാരണ വിവാഹത്തിന് ചെറുതായിട്ടെങ്കിലും മേക്കപ്പ് ഉപയോഗിക്കുന്നവരാണ് സ്ത്രീകള്‍. എന്നാല്‍ താന്‍ ഇക്കാര്യത്തില്‍ വ്യത്യസ്തയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു തസ്നിം. അതിന് അവര്‍ക്കൊരു കാരണവുമുണ്ടായിരുന്നു. ഒരു കുറിപ്പായി കാരണം വെളിപ്പെടുത്തിയപ്പോള്‍, തസ്നീമിന്റെ പോസ്റ്റ് വൈറലായി. വിവാഹദിവസം മേക്കപ്പിനായും ആഭരണങ്ങള്‍ക്കുമായി വന്‍തുക പാഴാക്കി കളയുന്നതിനെതിരെ സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനായാണ് താന്‍ ഇത് ചെയ്തതെന്നാണ് തസ്നീം പറയുന്നത്. വിവാഹത്തിനുള്ള ആര്‍ഭാടവും ധൂര്‍ത്തും ഒഴിവാക്കാന്‍ മുന്‍കൈ എടുക്കേണ്ടത് സമൂഹമാണ്. അതിനുവേണ്ടിയുള്ള ഒരു എളിയ ശ്രമം എന്ന നിലയിലാണ് മേക്കപ്പും ആഭരണങ്ങളുമില്ലാതെ വിവാഹത്തിന് എത്തിയതെന്ന് തസ്നിം പറയുന്നു. ഏതായാലും തസ്നിമിന്റെ വിവാഹഫോട്ടോയ്ക്കും ഫേസ്ബുക്ക് പോസ്റ്റിനും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഒരു ലക്ഷത്തിലേറെ ലൈക്കും 30000ല്‍ ഏറെ ലൈക്കും ആ പോസ്റ്റിന് ലഭിച്ചു. വിവാഹത്തിനായി ലക്ഷങ്ങള്‍ പാഴാക്കി കളയുന്നവരുടെ കണ്ണുതുറപ്പിക്കുന്നതാണ് തസ്നിമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
വിവാഹദിവസം മേക്കപ്പും ആഭരണങ്ങളുമില്ലാതെ ഒരു പെണ്‍കുട്ടി; അതിന് അവള്‍ക്കൊരു കാരണമുണ്ട്!
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam
Latest Videos
