ലണ്ടന്‍: 30 വർഷം മുമ്പാണ് ഡെബ്ര ഗൊദാര്‍ദ് എന്ന മധ്യവയസ്ക ഈ ‍ മോതിരം വാങ്ങിയത്. നല്ല തിളക്കവും ഭം​ഗിയുള്ളതും കൊണ്ടും ഡെബ്ര വർഷങ്ങളോളം ഈ മോതിരം കെെയ്യിൽ അണിഞ്ഞിരുന്നു. ഡെബ്രിന് 25 വയസുള്ളപ്പോൾ 10 പൗണ്ടിന് (ഏകദേശം 921 രൂപ) ആണ് ഡെബ്ര ഈ മോതിരം വാങ്ങിയത്. എന്നാൽ മൂന്ന് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടാണ് ഡെബ്ര അറിയുന്നത് ഈ മോതിരത്തിന് കോടികള്‍ വിലയുണ്ടെന്ന്. 

ഡെബ്രിന് ഇപ്പോൾ 55 വയസുണ്ട്. ‌ഡെബ്രയുടെ മാതാവ് സാമ്പത്തിക തട്ടിപ്പിന് ഇരയായതിനെ തുടര്‍ന്നാണ് ഈ മോതിരം വില്‍ക്കാന്‍ ഡെബ്ര തീരുമാനിക്കുകയായിരുന്നു. മോതിരം വിറ്റ് കുറച്ച് പണമുണ്ടാക്കി സാമ്പത്തിക പ്രതിസന്ധിയ്ക്ക് ആശ്വാസം കണ്ടെത്താനാകുമെന്ന് കരുതി ആയിരുന്നു ഒരു ജ്വല്ലറിയില്‍ ഈ മോതിരവുമായി ഡെബ്ര എത്തിയത്. കടയിൽ എത്തിയപ്പോൾ അവർ പറഞ്ഞ വില കേട്ട് ഡെബ്ര ഒന്ന് ഞെട്ടിപ്പോയി.

ഇതിന് ഇത്രയും വിലയുണ്ടോ എന്ന് പോലും ഡെബ്ര ചോദിച്ച് പോയി.  25.27 കാരറ്റ് രത്നം പതിച്ച മോതിരമാണ് ഇതെന്ന് ജ്വല്ലറിയില്‍ വച്ചാണ് ഡെബ്ര തിരിച്ചറിഞ്ഞത്.  7,40,000 പൗണ്ട് (ഏകദേശം 6 കോടി 82 ലക്ഷം രൂപ) ആണ് മോതിരത്തിന് വിലയിട്ടത്. വില കേട്ട് ഡെബ്ര ആ നിമിഷം മോതിരം വിൽക്കുകയും ചെയ്തു. ഇങ്ങനെയൊരു ഭാ​ഗ്യം എന്നെ തേടി എത്തുമെന്ന് തീരെ പ്രതീക്ഷിച്ചില്ലെന്നും ദെെവത്തോട് നന്ദി പറയുന്നുവെന്നും ഡെബ്ര പറയുന്നു.