ബിയജിംങ്: ചൈനയിലെ ഷെന്‍യാങിലെ ആശുപത്രിയില്‍ വേദനയുമായെത്തിയ യുവാവിന്റെ ജനനേന്ദ്രിയത്തിലൂടെ പുറത്തെടുത്തത് 15 സൂചികള്‍. വേദന സഹിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഇയാള്‍ വൈദ്യ സഹായം തേടിയത്. തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയിലാണ് 15 സൂചികള്‍ നീക്കം ചെയ്തത്.

യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത് സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്നാണ്. യുവാവ് ജനനേന്ദ്രിയത്തില്‍ സൂചികള്‍ കുത്തിയിറക്കുന്ന കാര്യം അവര്‍ അറിഞ്ഞിരുന്നില്ല. ശസ്ത്രക്രിയയ്ക്ക് ശേഷം പുറത്തെടുത്ത സൂചികള്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാട്ടിയപ്പോഴാണ് വേദനയുടെ കാരണം അവരും മനസ്സിലാക്കിയത്. 

യുവാവിന് മാനസിക വിഭ്രാന്തിയുള്ളതായി ബന്ധുക്കള്‍ വ്യക്തമാക്കി. യുവാവ് സ്വയം ജനനേന്ദ്രിയത്തില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സൂചികള്‍ കുത്തി കയറ്റുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.