ബോളിവുഡ് സുന്ദരി ആലിയ ഭട്ട് തനിക്ക് ഇഷ്ടപ്പെട്ട അപ്പാര്‍ട്‌മെന്‍റ് സ്വന്തമാക്കാനായി കോടികള്‍ ചിലവഴിച്ചുവെന്നാണ് പുതിയ വാര്‍ത്ത.  

വീട്, കാറ്, വസ്ത്രങ്ങള്‍ ഇതൊക്കെ ആഗ്രഹിക്കാത്തവരുണ്ടോ? വസ്ത്രങ്ങള്‍ക്ക് വേണ്ടി ലക്ഷങ്ങള്‍ ഒരു മടിയും കൂടാതെ ചിലവാക്കാറുളളവരാണ് ബോളിവുഡ് നടീനടന്മാര്‍. എന്നാല്‍ വസ്ത്രങ്ങള്‍ക്ക് മാത്രമല്ല, കാറിനും വീടിനും വേണ്ടിയും എത്ര പണം വേണേലും ചിലവാക്കാന്‍ തയ്യാറാണ് ബോളിവുഡിലെ താരങ്ങള്‍. അത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബോളിവുഡ് സുന്ദരി ആലിയ ഭട്ട് തനിക്ക് ഇഷ്ടപ്പെട്ട അപ്പാര്‍ട്‌മെന്‍റ് സ്വന്തമാക്കാനായി കോടികള്‍ ചിലവഴിച്ചുവെന്നാണ് വാര്‍ത്ത.

മുംബൈയിലെ ജുഹുവിലാണ് ആലിയ കോടികള്‍ കൊടുത്ത് അപ്പാര്‍ട്ട്‌മെന്‍റ് സ്വന്തമാക്കിയത്. 2300 ചതുരശ്ര അടിയുള്ള ഭവനത്തിനായി 13.11 കോടിയാണ് താരം ചെലവാക്കിയത്. ജുഹുവിലെ പോഷ് ഏരിയയിലുള്ള ഫ്‌ലാറ്റിലെ ഫസ്റ്റ് ഫ്‌ളോറിലാണ് ആലിയയുടെ പുതിയ അപ്പാര്‍ട്‌മെന്‍റ്.

View post on Instagram

ജനുവരി ഒമ്പതിന് അന്ധേരിയിലെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ചാണ് വസ്തു രജിസ്റ്റര്‍ ചെയ്തത്. വീടിനായി ചെലവഴിച്ചതിനു പുറമെ 65.55 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിക്കു വേണ്ടിയും ആലിയ ചെലവാക്കി. അപ്പാര്‍ട്‌മെന്‍റിനൊപ്പം രണ്ട് കാര്‍ പാര്‍ക്കിങ് ഏരിയയും ആലിയയ്ക്ക് ഉണ്ട്. സഹോദരി ഷഹീന്‍ ഭട്ടിന് ഒപ്പമായിരിക്കും ആലിയ ഇവിടെ താമസിക്കുക.

View post on Instagram

2015ല്‍ ഇതേ ബില്‍ഡിങ്ങിലെ രണ്ടാം നിലയില്‍ ആലിയ രണ്ട് അപ്പാര്‍ട്ട്‌മെന്‍റുകള്‍ സ്വന്തമാക്കിയിരുന്നു. അന്ന് അതിന് യഥാക്രമം 5.16 കോടിയും 3.83 കോടിയുമാണ് ബോളിവുഡിലെ ഈ യുവ നടി ചെലവാക്കിയത്. 


View post on Instagram
View post on Instagram