കറ്റാര്‍ വാഴ കൊണ്ട് ഇങ്ങനെയൊരു ഉപയോഗം കൂടി ഉണ്ടെന്ന് എത്രപേര്‍ക്കറിയാം? 

അമിതവണ്ണം എല്ലാരുടെയും പ്രശ്നമാണ്. അമിതഭാരം കുറക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്നങ്ങള്‍ ബാധിക്കില്ല. അമിത വണ്ണം അകറ്റാന്‍ കറ്റാര്‍ വാഴ കഴിക്കാം. കറ്റാര്‍ വാഴ കൊണ്ട് ഇങ്ങനെയൊരു ഉപയോഗം കൂടി ഉണ്ടെന്ന് എത്രപേര്‍ക്കറിയാം? 

അമിത വണത്തിനും കുടവയറിനുമൊക്കെ കറ്റാര്‍ വാഴ കഴിക്കുന്നത് വളരെ നല്ലതാണ്. വിറ്റാമിനുകള്‍, മിനറലുകള്‍, കാര്‍ബോഹൈഡ്രേറ്റ്, അമിനോ ആസിഡ് എന്നിവയടങ്ങിയിട്ടുളള കറ്റാര്‍ വാഴയുടെ ജ്യൂസും ഏതെങ്കിലും ഫ്രൂട്ട് ജ്യൂസും കലര്‍ത്തി കുടിക്കുന്നത് അമിത വണ്ണം തടയാന്‍ സഹായിക്കും. 

ആലുവേര ജ്യൂസും ചെറു നാരങ്ങാ ജ്യൂസും കലര്‍ത്തി കുടിക്കുന്നതും വളരെയധികം ഗുണം ചെയ്യും. അര ഗ്ലാസ് ആലുവേര ജ്യൂസില്‍ ഒരു ടീസ്പൂണ്‍ തേന്‍ കലര്‍ത്തി കുടിക്കുന്നതും ഉത്തമമാണ്. കറ്റാര്‍ വാഴ ജെല്‍, പഴ വര്‍ഗങ്ങള്‍, കരിക്കിന്‍ വെള്ളം എന്നിവ കലര്‍ത്തി സൂപ്പ് ആക്കി കുടിച്ചാലും തടി കുറയും. കറ്റാര്‍ വാഴ ജ്യൂസ് അതേ പടി കുടിക്കുന്നതും അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കും.