കറ്റാർവാഴ ജെൽ ദിവസവും മുഖത്ത് പുരട്ടിയാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല.  കറ്റാര്‍വാഴ ജെൽ, തുളസിയില നീര് , പുതിനയിലയുടെ നീര് എന്നിവ ഓരോ ടീസ്പൂണ്‍ വീതം എടുക്കുക. മൂന്നും യോജിപ്പിച്ച ശേഷം 15 മിനിറ്റ് മുഖത്ത് തേച്ചുപിടിപ്പിക്കുക. ശേഷം ചെറുചൂടുവെള്ളം ഉപയോ​ഗിച്ച് കഴുകുക. ആഴ്ച്ചയില്‍ രണ്ടു തവണയെങ്കിലും ഇത് പുരട്ടുന്നത് വളരെ നല്ലതാണ്. മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്തപാട് എന്നിവ അകറ്റാൻ സഹായിക്കും.  

 സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും നല്ലതാണ് കറ്റാർവാഴ. കറ്റാർവാഴ ജെൽ ദിവസവും മുഖത്ത് പുരട്ടിയാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല. അല്‍പ്പം കറ്റാര്‍വാഴ ജെൽ, തുളസിയില നീര് , പുതിനയിലയുടെ നീര് എന്നിവ ഓരോ ടീസ്പൂണ്‍ വീതം എടുക്കുക. മൂന്നും യോജിപ്പിച്ച ശേഷം 15 മിനിറ്റ് മുഖത്ത് തേച്ചുപിടിപ്പിക്കുക. ശേഷം ചെറുചൂടുവെള്ളം ഉപയോ​ഗിച്ച് കഴുകുക. ആഴ്ച്ചയില്‍ രണ്ടു തവണയെങ്കിലും ഇത് പുരട്ടുന്നത് വളരെ നല്ലതാണ്. മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്തപാട് എന്നിവ അകറ്റാൻ സഹായിക്കും. 

കറ്റാര്‍വാഴ നീര്, തൈര്, മുള്‍ട്ടാണിമിട്ടി എന്നിവ തുല്യ അളവില്‍ യോജിപ്പിച്ച് മുഖത്ത് പുരട്ടുന്നത് മുഖക്കുരു മാറാൻ സഹായിക്കും. ആഴ്ച്ചയിൽ നാല് തവണ ഇത് ചെയ്യുക. മുഖത്ത് നിറം വര്‍ധിപ്പിക്കാന്‍ കറ്റാര്‍ വാഴ ജെല്‍ നല്ലതാണ്. ഇതിലെ ആന്റിഓക്‌സിഡന്‍റും വൈറ്റമിനുകളുമെല്ലാം ഇതിന് സഹായിക്കും. 

കറ്റാർവാഴ ജെൽ മുടിയെ സംരക്ഷിക്കും...

മുടികൊഴിച്ചില്‍ തടയാനുള്ള നല്ലൊരു വഴിയാണ് കറ്റാര്‍ വാഴ. കറ്റാർവാഴ ജെൽ, മുട്ടയുടെ വെള്ള എന്നിവ ചേർത്ത് തലയിൽ പുരട്ടിയാൽ മുടികൊഴിച്ചിൽ തടയാം. മുടിക്ക് ചേര്‍ന്ന നല്ലൊരു പ്രകൃതിദത്ത കണ്ടീഷണറാണ് കറ്റാര്‍വാഴ. രാസവസ്തുക്കള്‍ അടങ്ങിയിട്ടില്ലെന്നത് തന്നെ ഇതിന്റെ ഏറ്റവും വലിയ ഗുണം. 

കഷണ്ടി പോലുള്ള പ്രശ്‌നങ്ങള്‍ തടയാനും കറ്റാര്‍വാഴ സഹായിക്കും. മുടി തഴച്ച് വളരാൻ ഏറ്റവും നല്ലതാണ് കറ്റാർവാഴ ജെൽ. താരൻ അകറ്റാൻ നല്ലൊരു മരുന്നു കൂടിയാണ് കറ്റാര്‍വാഴ. കറ്റാർവാഴ ജെൽ, തൈര്, ചെറുനാരങ്ങാനീര് എന്നിവ ചേർത്ത് തലയിൽ പുരട്ടുന്നത് താരൻ അകറ്റാൻ സഹായിക്കും.