മുംബൈ: അടുത്തിടെ ഏറെ ചര്‍ച്ചയായ മേയ്ക്ക് ഓവര്‍ ഏതെങ്കിലും ക്രിക്കറ്റ് താരത്തിന്‍റെയോ സെലബ്രേറ്റിയുടെയോ അല്ല, അത് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍റെ മകന്‍റെതായിരുന്നു. അതേ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെ. 108 കിലോയാണ് 18 മാസം കൊണ്ട് ആനന്ദ് കുറച്ചത്. ഇത് എങ്ങനെ സാധിച്ചു എന്നതാണ് ഇപ്പോള്‍ ആനന്ദിന്‍റെ ട്രെയ്നറായ വിനോദ് ചന്ന ബിസിനസ് ഇന്‍സൈഡറോഡ് വെളിപ്പെടുത്തിയത്.

ബോളിവുഡിലെ ഏറ്റവും വലിയ മസില്‍മാന്‍ ജോണ്‍ ഏബ്രഹാമിന്‍റെയും ശില്‍പ്പ ഷെട്ടിയുടെയും ട്രെയ്നറാണ് വിനോദ്. ആനന്ദിന്‍റെ ദൃഢനിശ്ചയം തന്നെയാണ് ഈ വലിയ നേട്ടം ഉണ്ടാക്കിയതിന്‍റെ ഒന്നാമത്തെ കാരണം എന്നാണ് വിനോദ് പറയുന്നത്. 

ആദ്യത്തെ ഘട്ടത്തില്‍ ന്യൂട്രീഷ്യനിലാണ് ശ്രദ്ധിച്ചത്, പ്രോട്ടീന്‍ , ഫൈവര്‍ എന്നിവ കഴിപ്പിച്ചു. പിന്നെ അരമണിക്കൂര്‍ മുതല്‍ രണ്ട് മണിക്കൂര്‍വരെ നടക്കുവാന്‍ തുടങ്ങി ആനന്ദ്, ആദ്യ ചെറിയ ഗോളുകള്‍ വച്ചായിരുന്നു വര്‍ക്ക്ഔട്ട് പിന്നീട് ആനന്ദിന്‍റെ ആരോഗ്യവും ശരീര ശേഷിയും കണക്കാക്കി വര്‍ക്ക്ഔട്ട് ശേഷി വര്‍ദ്ധിപ്പിച്ചു.

ഒരു ദിവസത്തെ ആനന്ദിന്‍റെ ഭക്ഷണത്തിന്‍റെ അളവ് കര്‍ശ്ശനമായി 1200 കലോറിയായി കുറച്ചിരുന്നു. ഇത് പലപ്പോഴും ശാരീരികമായി ആനന്ദിനെ തളര്‍ത്തിയെങ്കിലും, അതില്‍ നിന്നും ആനന്ദ് നിശ്ചയദാര്‍ഢ്യം കൊണ്ട് മറികടന്നു. ഇതിനോടൊപ്പം കൃത്യമായതും, കഠിനമായതുമായ വര്‍ക്ക് ഔട്ട് ആനന്ദ് പിന്‍തുടര്‍ന്നു. 

പിന്നീട് ഇത് ആനന്ദ് സ്വന്തം ആസ്വദിക്കാന്‍ തുടങ്ങി. ചില സമയങ്ങളില്‍ ഡയറ്റില്‍ നല്‍കിയ ഇളവുകള്‍ ആനന്ദിനെ വര്‍ക്ക് ഔട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചു.