കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 18 സുന്ദരിമാരാണ് മാറ്റുരച്ചത്. സൗന്ദര്യവും കഴിവും ഒരേ അളവില്‍ സമന്വയിച്ച മുംബൈ സുന്ദരി അങ്കിത കാരാട്ട് മിസ് ക്വീന്‍ ഓഫ് ഇന്ത്യ കിരീടം ചൂടി. ചിക്മംഗലൂരു നിന്നുള്ള രശ്മിത ഗൗഡയാണ് ഫസ്റ്റ് റണ്ണറപ്പ് കിരീടം ചൂടിയത്. ബംഗളൂരു സുന്ദരി ഐശ്വര്യ ദിനേശാണ് സെക്കണ്ട് റണ്ണറപ്പ്.

ഡിസൈനര്‍ സാരി, ബ്ലാക്ക് കോക്ക്‌ടെയില്‍, റെഡ് ഗൗണ്‍ എന്നീ മൂന്നു റൗണ്ടുകളിലായാണ് മത്സരങ്ങള്‍ നടന്നത്. ഫാഷന്‍, സിനിമ രംഗത്തെ പ്രമുഖ വ്യക്തിതങ്ങളായ നൊയോനിത ലോധ്, നിയാതി ജോഷി, രാജീവ് പിള്ള, റ്റോഷ്മ ബിജു,ദീപ ചാരി തുടങ്ങിയവരായിരുന്നു വിധികര്‍ത്താക്കള്‍. വിജയിക്ക് ഒന്നര ലക്ഷം രൂപയാണ് സമ്മാനത്തുക. ഫസ്റ്റ് റണ്ണറപ്പിന് 60,000 രൂപയും സെക്കണ്ട് റണ്ണറപ്പിന് 40,000 രൂപയുമാണ് ലഭിക്കുക. മണപ്പുറം ഫിനാന്‍സാണ് മിസ് ക്വീന്‍ ഓഫ് ഇന്ത്യയുടെ മുഖ്യ പ്രായോജകര്‍. കൊച്ചിയില്‍ നിന്നുള്ള അര്‍ച്ചന രവിയാണ് മത്സരത്തില്‍ പങ്കെടുത്ത ഏക മലയാളി.