നേരത്തെ ഉണരുന്നത് മാനസിക ആരോഗ്യം വർധിപ്പിക്കുമെന്നാണ് പുതിയ പഠനം. നേരത്തെ ഉണരുന്നവർക്ക് വിഷാദ രോഗം വരാനുള്ള സാധ്യത കുറവാണെന്നും പഠനത്തിൽ പറയുന്നു. ദി ഗാർഡിയനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ സന്തോഷമുള്ളവരായിരിക്കുമെന്നും പഠനത്തിൽ പറയുന്നു.
ജീവന്റെ നിലനില്‍പ്പിന് ഭക്ഷണം പോലെത്തന്നെ അനിവാര്യമാണ് ഉറക്കവും എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആരോഗ്യമുള്ള ഒരാള്‍ ദിവസം എട്ടു മണിക്കൂര്‍ നേരം ഉറങ്ങണം എന്നാണു വൈദ്യശാസ്ത്രം പറയുന്നത്. നമ്മുടെ ഉറക്കവും ശാരീരികമാനസിക പ്രവര്‍ത്തനങ്ങളും തമ്മില്‍ അഭേദ്യബന്ധമാണുള്ളത്. അതിനാല്‍ത്തന്നെ ഉറക്കം വേണ്ടത്ര ലഭിക്കാതെ വന്നാലും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം.
നേരത്തെ ഉണരുന്നത് മാനസിക ആരോഗ്യം വർധിപ്പിക്കുമെന്നാണ് പുതിയ പഠനം. നേരത്തെ ഉണരുന്നവർക്ക് വിഷാദ രോഗം വരാനുള്ള സാധ്യത കുറവാണെന്നും പഠനത്തിൽ പറയുന്നു. ദി ഗാർഡിയനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ സന്തോഷമുള്ളവരായിരിക്കുമെന്നും പഠനത്തിൽ പറയുന്നു.

നാച്വർ കമ്മ്യൂണിക്കേഷൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. പഠനത്തിൽ പങ്കെടുത്തവരോട് രാവിലെ ഉണരുന്നവരാണോ അതോ വൈകി ഉണരുന്നവരാണോ എന്നാണ് ചോദിച്ചത്. ഇതിൽ നിന്നും ചില ജീനുകളെ ഉറക്കത്തിന്റെ രീതി ബാധിക്കുന്നതായി കണ്ടെത്തി.