Asianet News MalayalamAsianet News Malayalam

മരിച്ച് നാല് വര്‍ഷം കഴിഞ്ഞ് ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നു

  • 2013ല്‍ കാര്‍ അപകടത്തില്‍ മരിച്ച ചൈനീസ് ദമ്പതികള്‍ക്ക് വാടകഗര്‍ഭപാത്രത്തിലാണ് കുഞ്ഞ് പിറന്നത്.  

Baby born 4 years after parents deaths

മരിച്ച് നാല് വര്‍ഷത്തിന് ശേഷം ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നു. എങ്ങനെയാണെന്നല്ലേ..?  2013ല്‍ കാര്‍ അപകടത്തില്‍ മരിച്ച ചൈനീസ് ദമ്പതികള്‍ക്ക് വാടകഗര്‍ഭപാത്രത്തിലാണ് കുഞ്ഞ് പിറന്നത്.  അപകടത്തിന് മുന്‍പേ തന്നെ അവരുടെ ബീജവും അണ്ഡവും കൃത്രിമ ഗര്‍ഭധാരണം (ഐവിഎഫ്) നടത്തുന്നതിനായി എടുത്തു സൂക്ഷിച്ചിരുന്നു. 

വാടകഗര്‍ഭം ചൈനയില്‍ നിയമവിരുദ്ധമാണ്. അതിനാല്‍ അയല്‍രാജ്യമായ ലാവോസില്‍നിന്നാണ് വാടകഗര്‍ഭപാത്രം ലഭിച്ചത്. ദമ്പതികളുടെ മാതാപിതാക്കളുടെ നിയമയുദ്ധതിനൊടുവിലാണ് വാടകഗര്‍ഭപാത്രത്തിലൂടെ ആണ്‍ കുഞ്ഞ് പിറന്നത്. 

Follow Us:
Download App:
  • android
  • ios