ജീവിതത്തിലൊരിക്കല്ലെങ്കിലും നടുവേദന അനുഭവിക്കാത്തവര്‍ ആരുമുണ്ടാവുകയില്ല. തലവേദന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍  കണ്ടുവരുന്നത് നടുവേദനയാണ് .നടുവേദനയും ആധുനിക ചികിത്സരീതിയും എന്ന വിഷയത്തെ പറ്റി റെനെയ് മെഡിസിറ്റി ആശുപത്രിയിലെ പെയിന്‍ മെഡിസിന്‍ കണ്‍സള്‍ന്റ് ഡോ.അജിത്ത്‌ ബാബുരാജ്‌ സംസാരിക്കുന്നു.

ജീവിതത്തിലൊരിക്കല്ലെങ്കിലും നടുവേദന അനുഭവിക്കാത്തവര്‍ ആരുമുണ്ടാവുകയില്ല. തലവേദന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന വേദനയും നടുവേദനയാണ് . ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും പുതിയ തൊഴില്‍രീതികളും അമിതവാഹന ഉപയോഗവും തെറ്റായ ശരീരിക നിലകളുമൊക്കെയാണ് നടുവേദന ഇത്രയും വ്യാപകമാകാന്‍ കാരണം.

വേദനസംഹാരികള്‍ വാങ്ങിക്കഴിച്ച് സ്വയംചികിത്സ ചെയ്യാതെ നടുവേദനയുടെ ശരിയായ കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്. നടുവേദനയും ആധുനിക ചികിത്സരീതിയും എന്ന വിഷയത്തെ പറ്റി റെനെയ് മെഡിസിറ്റി ആശുപത്രിയിലെ പെയിന്‍ മെഡിസിന്‍ കണ്‍സള്‍ന്റ് ഡോ.അജിത്ത്‌ ബാബുരാജ്‌ സംസാരിക്കുന്നു.

പലകാരണങ്ങള്‍ കൊണ്ടാണ്‌ നടുവേദന വരുന്നത്‌. എല്ലാനടുവേദനയും ചികിത്സിക്കേണ്ട ആവശ്യമില്ല.വിട്ടുമാറാത്ത നടുവേദന മാത്രമേ ചികിത്സിക്കേണ്ട ആവശ്യമുള്ളൂ. 75 ശതമാനം നടുവേദനയും തനിയെ മാറുന്നുവയാണെന്ന് ഡോ. അജിത്ത്‌ ബാബുരാജ്‌ പറയുന്നു. ഐടിയിൽ ജോലി ചെയ്യുന്നവര്‍ക്ക്‌ കഴുത്ത വേദന, നടുവേദന കൂടുതലായി കണ്ടു വരുന്നത്. കഴുത്ത്‌ വേദന വന്നാല്‍ വിശ്രമിക്കേണ്ട ആവശ്യമില്ല. അത് പോലെ തന്നെ കഴുത്ത് വേദന വന്നാൽ കോളര്‍ ഉപയോഗിക്കരുത്‌. 

നടുവേദന വന്നാല്‍ പ്രധാനമായി ചെയ്യേണ്ടത് വ്യായാമാണ്. പറ്റുന്നിടത്തോളം എക്‌റ്റീവായിരിക്കാൻ ശ്രമിക്കുക. നടുവേദന വരുമ്പോള്‍ നിരന്തരമായി വേദനസംഹാരി കഴിക്കരുത്‌. അത്‌ ശരീരത്തിന്‌ കൂടുതല്‍ ദോഷം ചെയ്യും. നടുവേദന കൂടുതലാകുമ്പോഴാണ് എംആര്‍ഐ സ്‌കാൻ ചെയ്യുന്നതെന്ന് ഡോ. അജിത്ത്‌ ബാബുരാജ്‌ പറയുന്നു. 

തേയ്‌മാനം പലര്‍ക്കും വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്‌. തേയ്‌മാനം ഒരു അസുഖമല്ല. പ്രായമായി കഴിഞ്ഞാല്‍ മിക്കവര്‍ക്കും തേയ്‌മാനം ഉണ്ടാകുന്നുണ്ട്‌. നടുവേദന മാറാന്‍ പ്രധാനമായി ചെയ്യേണ്ടത്‌ വ്യായാമമാണ്‌. ഏതെങ്കിലും ഒരു വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്തുകയാണ്‌ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നടുവേദനയും ആധുനിക ചികിത്സരീതിയും എന്ന വിഷയത്തെ പറ്റി ഡോ.അജിത്ത്‌ ബാബുരാജ്‌ സംസാരിക്കുന്നു. വീഡിയോ കാണാം...