ന്യൂയോര്‍ക്ക്: എല്ലാ ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ കാണേണ്ടി വരില്ലെന്നാണ് ചൊല്ല്. എന്നാല്‍ കടകളില്‍ നിന്ന് വാങ്ങുന്ന ആപ്പിള്‍ അടക്കമുള്ള പഴങ്ങള്‍ നിത്യേന കഴിച്ചാല്‍ വലിയ ഒരു രോഗിയായി തീരാനാണ് സാധ്യത. അത്രയധികം വിഷാംശങ്ങളാണ് നാം കഴിക്കുന്ന പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും ഉള്ളത്. സാധാരണയായി കടകളില്‍ നിന്ന് വാങ്ങുന്ന ആപ്പിള്‍ പച്ചവെള്ളത്തില്‍ കഴുകി കഴിക്കാറാണ് ഭൂരിഭാഗം പേരും. എന്നാല്‍ വെറും വെള്ളത്തില്‍ കഴുകിയത് കൊണ്ട് വിഷാംശം പെട്ടന്ന് പോകാന്‍ സാധ്യതയില്ല.

എന്നാല്‍ അമേരിക്കയിലെ മസാച്ചുസെറ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍ ആപ്പിളിലെ വിഷം കളയാന്‍ പുതിയ ഒരു വഴി കണ്ടെത്തിയിരിക്കുകയാണ്. ആപ്പിളുകളില്‍ രണ്ട് കീടനാശിനി തളിച്ച ശേഷം വെള്ളത്തിലും, ബേക്കിങ്ങ് സോഡാ ലായനിയിലും, ബ്ലിച്ചിങ്ങ് ലായനിയിലും കഴുകി. എന്നാല്‍ ഏറ്റവും ഫലം ലഭിച്ചത് ബേക്കിങ്ങ് സോഡാ ലായനി ഉപയോഗിച്ച് കഴുകിയപ്പോഴായിരുന്നു എന്ന് ഗവേഷകര്‍ പറയുന്നു.