ഏത്തപ്പഴം എന്നത് ശരീരഭാരം കൂട്ടുന്ന ഒരു ഭക്ഷണമെന്നാണ് എല്ലാവരുടെയും ധാരണ എന്നാല്‍ ഏത്തപ്പഴം കഴിച്ചു കൊണ്ടും ശരീരഭാരം കുറയ്ക്കാമെന്നാണ് പഠനങ്ങളില്‍ തെളിയിച്ചിട്ടുള്ളത്.

ഫ്‌ളാറ്റായ വയറ് ലഭിക്കാന്‍ 

പൊട്ടാസ്യം ധാരാളം ഉള്ള ഒന്നാണ് ഏത്തയ്ക്ക. ശരീരത്തില്‍ വെള്ളത്തിന്റെ അളവ് നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. വയറിനെ ഫ്‌ളാറ്റായി നിര്‍ത്താനും ഇത് സഹായിക്കുന്നു.

കൊഴുപ്പിനെ എരിച്ച് കളയുന്നു 

വിറ്റാമിന്‍ ബി'യുടെ ഒരു കലവറ തന്നെയാണ് ഏത്തയ്ക്ക എന്നത്. ശരീരത്തിലെ കൊഴുപ്പിനെ എരിച്ച് കളയുന്നതിന് സഹായിക്കുന്നു.

ജംങ്ഫുഡിനെ പ്രതിരോധിക്കാം 

ഇന്നത്തെ ജീവിതരീതിയില്‍ ജംങ്ഫുഡില്‍ നിന്നൊരു മോചനമാണ് ഏത്തയ്ക്ക തരുന്നത്.<br />ആരോഗ്യകരമല്ലാത്ത ഭക്ഷണത്തില്‍ നിന്ന് ഉത്തമ മാര്‍ഗ്ഗമാണ് ഏത്തയ്ക്ക.

ദഹനത്തിന് സഹായിക്കുന്നു 

ധാരാളം പ്രോട്ടീനുകള്‍ അടങ്ങിയ ഒന്നാണ് ഏത്തയ്ക്ക. നല്ല ബാക്ടീരിയയും ഏത്തയ്ക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഏത്തയ്ക്ക ദഹനത്തിനും സഹായിക്കുന്നു.