രണ്ടു നേരമാണു സാധാരണ മലയാളികളുടെ കുളി. എന്നാല്‍ കുളിക്കുന്നതിനു ചില ചിട്ടകളും രീതികളുമൊക്കെയുണ്ട്. നമ്മള്‍ പലപ്പോഴും തലയില്‍ നിന്നു വെള്ളമൊഴിച്ചാണു കുളി തുടങ്ങുന്നത്. എന്നാല്‍ കുളിക്കുമ്പോള്‍ തലയില്‍ നിന്നുവെള്ളം ഒഴിച്ചു തുടങ്ങരുത് എന്നാണ് പറയുന്നത്. പ്രത്യേകിച്ചു തണുത്ത വെള്ളത്തില്‍ കുളിക്കുമ്പോള്‍.

കാരണം ശിരസില്‍ ആദ്യമെ വെള്ളം ഒഴിക്കുന്നത് ആരോഗ്യകരമായി നല്ലതല്ല. ആയുര്‍വേദപ്രകാരം കുളി തുടങ്ങുമ്പോള്‍ ആദ്യം പാദത്തില്‍ നിന്നു വെള്ളം ഒഴിച്ചു തുങ്ങണം എന്നു പറയുന്നു. മാത്രമല്ല കുളി കഴിഞ്ഞ് ആദ്യം തോര്‍ത്തേണ്ടതു മുതുകാണ്. കുളിച്ചാല്‍ പനി, ശ്വാസം മുട്ടല്‍, ജലദോഷം, നീരുവിഴ്ച്ച മേലുവേദന തുടങ്ങിയവ ഉണ്ടാകുന്നവര്‍ കുളി ഇങ്ങനെ ആക്കുന്നത് വളരെ ഫലപ്രദമായിരിക്കും എന്നു പറയുന്നു.