മുഖത്ത് ബീറ്റ്റൂട്ട് ജ്യൂസ്  ദിവസവും പുരട്ടിയാലുള്ള ​ഗുണം എന്തൊക്കെയാണെന്ന് അറിയേണ്ടേ.  ബ്ലാക്ക്‌ഹെഡ്‌സ് അകറ്റാൻ വളരെ നല്ലതാണ് ബീറ്റ് റൂട്ട് ജ്യൂസ്. തിളക്കമുള്ള ചർമ്മം ലഭിക്കാൻ ദിവസവും ബീറ്റ് റൂട്ട് ജ്യൂസ് കുടിക്കുന്നത് ​ഗുണം ചെയ്യും. കണ്ണിന് താഴെയുള്ള കറുത്ത നിറം മാറാൻ ബീറ്റ്റൂട്ട് നീര് പുരട്ടാം. 

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ ബീറ്റ് റൂട്ടിന്റെ പങ്ക് ചെറുതല്ല. ബീറ്റ്‌റൂട്ട് കൊണ്ട് പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനാകും. മുഖത്ത് ബീറ്റ് റൂട്ടിന്റെ നീര് ദിവസവും പുരട്ടിയാലുള്ള ​ഗുണം എന്തൊക്കെയാണെന്ന് അറിയേണ്ടേ. ബ്ലാക്ക്‌ഹെഡ്‌സ് അകറ്റാൻ വളരെ നല്ലതാണ് ബീറ്റ് റൂട്ട് ജ്യൂസ്. ദിവസവും ഉറങ്ങുന്നതിന് മുമ്പ് ബീറ്റ് റൂട്ട് ജ്യൂസ് മുഖത്ത് പുരട്ടിയാൽ ബ്ലാക്ക്‌ഹെഡ്‌സ് മാറാൻ നല്ലതാണ്. 

അകാല വാര്‍ധക്യത്തെ പ്രതിരോധിക്കാൻ ബീറ്റ്റൂട്ട് ജ്യൂസ് ഏറ്റവും നല്ല ഉപാധിയാണ്. ബീറ്റ്റൂട്ട് ജ്യൂസില്‍ അല്‍പം തേന്‍ മിക്സ് ചെയ്ത് മുഖത്ത് തേച്ച് കിടക്കുക. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഇത് നല്ല തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ദിവസങ്ങൾ കൊണ്ട് തന്നെ വ്യത്യാസം അറിയാൻ സാധിക്കും. മുഖത്ത് നിറം വര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് ബീറ്റ്‌റൂട്ട് ജ്യൂസ്. തിളക്കമുള്ള ചർമ്മം ലഭിക്കാൻ ദിവസവും ബീറ്റ് റൂട്ട് ജ്യൂസ് കുടിക്കുന്നത് ​ഗുണം ചെയ്യും. കണ്ണിന് താഴെയുള്ള കറുത്ത നിറം മാറാൻ ബീറ്റ് റൂട്ട് നീര് പുരട്ടാം. 

കണ്ണിന് താഴെ ബീറ്റ്റൂട്ട് നീര് തേച്ച് പിടിപ്പിച്ച ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം. മുഖത്ത് മാത്രമല്ല കഴുത്തിലെ ഇരുണ്ട നിറം മാറാനും ബീറ്റ് റൂട്ട് നീര് സഹായിക്കും. അൽപം നാരങ്ങ നീരും ബീറ്റ് റൂട്ട് നീരും ചേർത്ത് കഴുത്തിന് ചുറ്റും തേച്ചുപിടിപ്പിക്കുക. ശേഷം ചെറുചൂട് വെള്ളത്തിൽ കഴുകാം. 

കട്ടിയുള്ള തലമുടി തഴച്ച് വളരാനും ബീറ്റ് റൂട്ട് നീര് നല്ലതാണ്. കുളിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് ബീറ്റ് റൂട്ട് നീര് തലയിൽ തേച്ചുപിടിപ്പിക്കുക.ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയാം. ചുവന്ന ചുണ്ടുകൾക്ക് വളരെ നല്ലതാണ് ബീറ്റ്റൂട്ട്. ലിപ്സ്റ്റിക്കിന് പകരം ബീറ്റ്റൂട്ടിന്റെ നീര് ചുണ്ടിൽ പുരട്ടുന്നത് ചുവന്ന നിറം വയ്ക്കാൻ സഹായിക്കും.