വയര്‍ കുറയ്ക്കാനായി പല വഴികള്‍ സ്വീകരിക്കുന്നവരുമുണ്ട്. 

കുടവയര്‍ പലരുടെയും ഒരു പ്രശ്നമാണ്. വയര്‍ കുറയ്ക്കാനായി പല വഴികള്‍ സ്വീകരിക്കുന്നവരുമുണ്ട്. എന്നാല്‍ ഇനി വെളുത്തുളളി ഒന്ന് പരീക്ഷിച്ചുനോക്കൂ. കുടവയര്‍ മാത്രമല്ല തടി കുറയ്ക്കാനും വെളുത്തുള്ളി സഹായിക്കും. 

വെളുത്തുള്ളി ചുട്ടു കഴിക്കുന്നത് നല്ലതാണ്. വെളുത്തുള്ളി ജ്യൂസായി കുടിക്കുന്നത് കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കും. വെളുത്തുള്ളി നീരിൽ തേനും ചേര്‍ത്ത് കുടിക്കുന്നതും നല്ലതാണ്. 

 1 ടീസ്പൂൺ വെളുത്തുള്ളി നീര്, തേൻ, ആപ്പിള് സിഡെർ വിനെഗർ എന്നിവ ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കുകയും ഇതിൽ വേണമെങ്കിൽ അല്പം മുളകുപൊടി ചേർത്തു കുടിയ്ക്കുന്നതും വയർ കുറയ്ക്കാൻ സഹായിക്കും.