ആപ്പിള്‍ സിഡര്‍ വിനഗര്‍ അമിവണ്ണം കുറയ്ക്കുമെന്ന് കണ്ടെത്തി

അമിതവണ്ണം എല്ലാരുടെയും പ്രശ്നമാണ്. അമിതഭാരം കുറക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്നങ്ങള്‍ ബാധിക്കില്ല. അമിതവണ്ണം കുറയ്ക്കാനായി പല ഭക്ഷണങ്ങളും നമ്മള്‍ വേണ്ട എന്ന് വയ്ക്കാറുണ്ട്. ആപ്പിള്‍ സിഡര്‍ വിനഗര്‍ അമിവണ്ണം കുറയ്ക്കുമെന്ന് കണ്ടെത്തി. മറ്റുളള വിനഗറുകള്‍ പോലെ ഇതും ഫെര്‍മെന്‍റേഷന്‍ പ്രക്രിയയിലൂടെ തന്നെയാണ് ഉണ്ടാക്കുന്നത്.

എന്താണ് ആപ്പിള്‍ സിഡര്‍ വിനഗര്‍?

ആപ്പിള്‍ സിഡര്‍ വിനഗറിന്‍റെ ആദ്യഘട്ട ഫെര്‍മെന്‍റേഷനില്‍ ബാക്ടീരിയില്‍ കള്‍ച്ചറിംഗും യീസ്റ്റും ചേര്‍ക്കുന്നു. ഇവ ആപ്പിള്‍ ജ്യൂസിനെ ആല്‍ക്കഹോള്‍ ആക്കി മാറ്റുന്നു. രണ്ടാം ഘട്ടത്തില്‍ അസറ്റോബാക്ടര്‍ എന്ന ബാക്ടീരിയ ഉപയോഗിക്കുന്നു. ഇവ ആല്‍ക്കഹോളിനെ അസെറ്റിക് ആസിഡ് ആക്കി മാറ്റുന്നു. വിനഗറില്‍ അടങ്ങിയിരിക്കുന്ന അസെറ്റിക് ആസിഡ് ആണ് അതിന്‍റെ അടിസ്ഥാനം. 

ഗുണങ്ങള്‍?

പണ്ടുക്കാലത്ത് ആപ്പിള്‍ സിഡര്‍ വിനഗര്‍ പാചകത്തിനായി ഉപയോഗിച്ചിരുന്നു. എന്നാല്‍ ആപ്പിള്‍ സിഡര്‍ വിനഗറിന് അധികം ആര്‍ക്കും അറിയാത്ത പല ആരോഗ്യ ഗുണങ്ങളും ഉണ്ട്. ആപ്പിള്‍ സിഡര്‍ വിനഗര്‍ അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും. അമിതവണ്ണമുളളവരില്‍ നടത്തിയ പഠനത്തില്‍ ആപ്പിള്‍ സിഡര്‍ വിനഗര്‍ ഉപയോഗിച്ചവരുടെ കുടവയര്‍ കുറഞ്ഞതായും അരക്കെട്ട് കുറഞ്ഞതായും കണ്ടെത്തി. 

രക്തത്തിലെ ഗ്ലൂക്കോസ് നില കുറയുന്നതിനും ഇത് സഹായിക്കുന്നു. കൊളസ്ട്രോള്‍ കുറയ്ക്കാനും ആപ്പിള്‍ സിഡര്‍ വിനഗര്‍ നല്ലതാണ്. അതുപോലെ ചര്‍മ്മത്തിനും നല്ലതാണ് ഇത്.