ഹൃദയസംബന്ധമായ അസുഖങ്ങൾ വരാതിരിക്കാൻ വാഴക്കൂമ്പ് നല്ലതാണ്
മലയാളികൾ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ഒന്നാണ് വാഴക്കൂമ്പ്. പലരും വാഴക്കൂമ്പ് ഉപയോഗിച്ച് തോരൻ ഉണ്ടാക്കാറുണ്ടെങ്കിലും ഇപ്പോഴും വാഴക്കൂമ്പിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് ആർക്കും അറിയില്ല. ഒരുപാട് ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ് വാഴക്കൂമ്പ്. അണുബാധ തടയാന്‍ വാഴക്കൂമ്പ് സഹായിക്കുന്നു. അണുക്കള്‍ പെരുകുന്നത് തടയാന്‍ പോലും ഇതിനു സാധിക്കും. മുറിവ് പെട്ടെന്ന് ഉണങ്ങാൻ വാഴക്കൂമ്പ് ഉപയോഗിക്കുന്നത് നല്ലതാണ്. പണ്ടുകാലത്ത് മലേറിയ വന്നവര്‍ക്ക് വാഴക്കൂമ്പ് മരുന്നായി നല്‍കുമായിരുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ വാഴക്കൂമ്പ് നല്ലതാണ്.അത് കൊണ്ട് തന്നെ പ്രമേഹമുള്ളവർ വാഴക്കൂമ്പ് കഴിക്കുന്നത് നല്ലതാണ്. വാഴപ്പൂ, മഞ്ഞള്‍, സാമ്പാര്‍ പൊടി, ഉപ്പു എന്നിവ ചേര്‍ത്തു തിളപ്പിച്ച് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. ആർത്തവം ക്യത്യമായി വരാൻ വാഴക്കൂമ്പ് സഹായകമാണ്. വാഴക്കൂമ്പ് കഴിക്കുന്നത് അനീമിയ തടയാന്‍ സഹായിക്കും. ചുവന്ന രക്താണുക്കളുടെ ഉത്പാദനം കൂട്ടാന്‍ വാഴക്കൂമ്പിനു സാധിക്കും. രക്തത്തിലെ ഓക്സിജന് അളവ് കൂട്ടാനും സഹായിക്കും.
ഹൃദയസംബന്ധമായ അസുഖങ്ങൾ വരാതിരിക്കാൻ വാഴക്കൂമ്പ് നല്ലതാണ്. വാഴക്കൂമ്പ് കഴിക്കുന്നതിലൂടെ രക്തത്തിലുള്ള അനാവശ്യ കൊഴുപ്പുകൾ നീങ്ങി രക്തശുദ്ധി നൽകും. രക്തക്കുഴലിൽ അടിഞ്ഞിട്ടുള്ള കൊഴുപ്പിനെ നീക്കി രക്ത ചംക്രമണം സുഗമമാക്കാനും ഇത് ഉത്തമമാണ്. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയതാണ് വാഴക്കൂമ്പ്. ക്യാൻസർ പോലുള്ള അസുഖങ്ങൾ തടയാനും വാഴക്കൂമ്പ് സഹായിക്കും.
