നേന്ത്രപ്പഴത്തിന് ഇങ്ങനെയും ഗുണമുണ്ട്. കഴിക്കാന്‍ മാത്രമല്ല ചര്‍മ സംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനും പഴം ഉത്തമമാണ്. താരനകറ്റാനും മുടിവളരാനും പഴം സഹായിക്കും. പഴത്തിലടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ് ചര്‍മത്തിന്‍റെയും മുടിയുടെയും തിളക്കം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

- പഴം, ഒലിവ് ഓയില്‍, മുട്ടയുടെ വെള്ള എന്ന നല്ലവണ്ണം യോജിപ്പിച്ച് ഹെയര്‍മാസ്‌ക് തയ്യാറാക്കാം. ഇത് തലയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. 15 മിനിട്ടിന് ശേഷം കഴുകി കളയാം. ഇങ്ങനെ ചെയ്താല്‍ മുടിക്ക് തിളക്കം ലഭിക്കും.

- വരണ്ടമുടിക്ക് പഴം വളരെ നല്ലതാണ്. അതിനായി പഴവും തേനും നന്നായി യോജിപ്പിച്ച് മാസ്‌ക് തയ്യാറാക്കണം. അതിനായി പഴവും തേനും നന്നായി യോജിപ്പിച്ച് മാസ്‌ക് തയ്യാറാക്കണം. തലയില്‍ പുരട്ടി കുറച്ചുസമയം കഴിയുമ്പോള്‍ കഴുകി കളയാം.

- പഴത്തില്‍ വിറ്റാമിനുകളും മിനറല്‍സും ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം മുടിയെ കൊഴിച്ചില്‍ തടയുന്നതിനും താരന്‍ ഇല്ലാതാക്കുന്നതിനും സഹായിക്കും. തലയില്‍ പഴം അരച്ചു പുരട്ടുകയാണ് അതിനുള്ള പ്രധാന പ്രതിവിധി.
