ബീറ്റ്റൂട്ട് ജ്യൂസിന് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്.
ബീറ്റ്റൂട്ട് ജ്യൂസിന് നിരവധി ആരോഗ്യ ഗുണങ്ങള് ഉണ്ട്. പച്ചക്കറികളില് ജീവകങ്ങള് ധാരാളം അടങ്ങിയ ഒന്നാണ് ബീറ്റ്റൂട്ട്. അതുകൊണ്ട് തന്നെ പോഷകപ്രദമാണ് ഒന്നാണ് ബീറ്റ്റൂട്ട് ജ്യൂസും. ബീറ്റ് റൂട്ട് ജ്യൂസിന്റെ ആരോഗ്യ ഗുണങ്ങള് നോക്കാം.

1. ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാന് ബീറ്റ്റൂട്ട് ജ്യൂസിന് കഴിയുന്നു.
2. കരളിന്റെ ആരോഗ്യത്തിന് ബീറ്റ്റൂട്ട് വളരെ ഉത്തമമാണ്.
3.രക്തത്തിലെ പ്രധാന ഘടകമായ ഹീമോഗ്ലോബിന്റെ അളവ് കൂട്ടി, ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ നിലനിര്ത്താന് സഹായിക്കുന്നു.
4. ആരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണിയാണ് ക്യന്സര് കോശങ്ങളുടെ എണ്ണം വര്ധിക്കുന്നത്. ഇത് തടയാന് സഹായിക്കുന്ന ഘടകങ്ങള് ബീറ്റ്റൂട്ടില് അടങ്ങിയിരിക്കുന്നു.
5. ശരീരത്തിലെ രക്തസമ്മര്ദ്ദം നിയന്ത്രിക്കുന്നതിനും ശരീരത്തിലെ മാലിന്യങ്ങള് നീക്കം ചെയ്യാനും ബീറ്റ്റൂട്ട് സഹായിക്കുന്നു.
6. മുടികൊഴിച്ചിലിനെ തടയുകയും മുടി വളരാന് സഹായിക്കുകയും ചെയ്യുന്നു - പൊട്ടാസ്യത്തിന്റെ കുറവ് മുടികൊഴിച്ചിലിന് കാരണമാകുന്നുണ്ട്. ബീറ്റ്റൂട്ടില് ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മുടി വളരാന് ബീറ്റ്റൂട്ട് ജ്യൂസ് സഹായിക്കുന്നു.
7. ഓര്മ്മ ശക്തി വര്ധിപ്പിക്കാനും ബീറ്റ്റൂട്ട് ജ്യൂസ് സ്ഥിരമാക്കുന്നത് വളരെ നല്ലതാണ്.
