ത്വക്ക് രോ​ഗങ്ങൾക്ക് ബ്ലൂ ടീ ​ഉത്തമമാണ്. ബ്ലൂ ടീ കുടിക്കുന്നതിലൂടെ അകാല വാർദ്ധക്യം തടയുന്നു.

ചായ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. വിവിധരുചികളിലുള്ള ചായയാണ് ഇന്നുള്ളത്. ബ്ലാക്ക് ടീ, ഗ്രീൻ ടീ, ജിൻജർ ടീ, ലെമൺ ടീ, ഇങ്ങനെ പോകുന്നു ചായയുടെ നീണ്ടനിര. എന്നാൽ ബ്ലൂ ടീ അഥവാ നീലച്ചായ ആരെങ്കിലും കുടിച്ചിട്ടുണ്ടോ. മറ്റ് ചായകളെ പോലെ തന്നെ ബ്ലൂ ടീയ്ക്ക് നല്ല രുചിയാണുള്ളത്.

ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ചായ എന്നു നീലചായയെ വിളിക്കാം. അത്രയേറെ ഒൗഷധ ഗുണമുള്ളതാണ് ബ്ലൂ ടീ. സൗത്ത് ഏഷ്യയിലെ ക്ലിറ്റോറിയ ടെർണാടീ എന്ന ചെടിയിൽ നിന്നാണ് ബ്ലൂ ടീ ലഭിക്കുന്നത്. ഈ ചെടിയുടെ പൂവിൽ നിന്നാണ് ടീ ഉണ്ടാക്കുന്നത്. ഇവയെ ബ്ലൂ പീ പൂക്കൾ എന്നും ബട്ടർഫ്ളൈ പൂക്കൾ എന്നും വിളിക്കുന്നു. 

‌ബ്ലൂ ടീ കുടിച്ചാലുള്ള 5 ​ഗുണങ്ങൾ:

1. ബ്ലൂ ടീ കുടിക്കുന്നതിലൂടെ അകാല വാർദ്ധക്യം തടയുന്നു. കണ്ണിലെ രോഗങ്ങൾക്കും നീർകെട്ടലിനും ബ്ലൂ ടീ ഏറെ നല്ലതാണ്.

2. ഒാ‌ർമ്മശക്തി കൂട്ടാനും ബ്ലൂ ടീ ​നല്ലതാണ്.ആയുർവേദത്തിൽ ബ്ലൂ പീ പൂക്കൾ ഓർമ്മ ശക്തി വർധിപ്പിക്കാനും, സമ്മർദ്ദമകറ്റാനും, വിഷാദരോഗം മാറ്റാനും ഉപയോഗിക്കുന്നു.

3. സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ ഹെർബൽ ചായകളിൽ ബ്ലൂ പീ പൂക്കൾ കാലങ്ങളായി ഉപയോഗിച്ചു വരുന്നു. പാചകത്തിൽ വിഭവങ്ങൾക്ക് നിറം ചേർക്കാനും ബ്ലൂ പീ പൂക്കൾ ഉപയോഗിച്ചു വരുന്നുണ്ട്.

4. ത്വക്ക് രോ​ഗങ്ങൾക്ക് ബ്ലൂ ടീ ​ഉത്തമമാണ്. നീല ചായയുടെ ആന്റി ഗ്ലൈക്കേഷൻ പ്രോപ്പർട്ടീസ് ത്വക്കിനെ പ്രായമാകുന്നതിൽ നിന്നും തടയുന്നു. നീലച്ചായയിൽ ഫ്ലാവനോയിഡ്സ് അടങ്ങിയിട്ടുണ്ട്. ഇവ കൊളാജൻ ഉൽപ്പാദനം വർധിപ്പിച്ച് ത്വക്കിന്റെ ഇലാസ്റ്റിസിറ്റി നിലനിർത്തുന്നു. ഇവ തലയോട്ടിയിലേക്കുള്ള രക്ത പ്രവാഹം വർധിപ്പിക്കുന്നത് വഴി തലമുടിക്ക് ശക്തിയും കരുത്തും പകരുന്നു.

5. ഉൽകണ്ഠ, വിഷാദരോഗം എന്നിവയ്ക്ക് ഒരു നല്ല മരുന്നാണ് നീല ചായ. ഇത് സമ്മർദ്ദം കുറയ്ക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ മനസ്സിൽ ഉന്മേഷം നിറക്കും. ഇപ്പോഴത്തെ കുട്ടികളിൽ പലരും വിഷാദരോഗത്തിനു അടിമകളാണ്. നീല ചായ ചിലവു കുറഞ്ഞതും എല്ലാവർക്കും എളുപ്പം കഴിക്കാവുന്നതുമായ ലളിതമായ ഒരു പോംവഴിയാണ്.