Asianet News MalayalamAsianet News Malayalam

മോരിലുണ്ട്​ ഈ ഗുണങ്ങൾ

Benefits of buttermilk
Author
First Published Dec 31, 2017, 3:51 PM IST

മലയാളിയുടെ ഭക്ഷണശീലത്തി​ന്‍റെ ഭാഗമാണ്​ മോര്​. ഉച്ചയൂണിന്​ ഒടുവിൽ അൽപ്പം മോര്​ അല്ലെങ്കിൽ രസം ഇതില്ലാതെ ഭക്ഷണം പൂർണമല്ലെന്ന്​ കരുതുന്നവരാണ്​ നല്ലൊരു വിഭാഗവും. ദാഹവും ക്ഷീണവും ഒന്നിച്ചുവരു​മ്പോള്‍ ആദ്യം അ​ന്വേഷിക്കുന്ന പാനീയങ്ങളിൽ ഒന്ന്​ മോര്​ തന്നെയാണ്​. എന്താണ്​ മോരിനെ ഇത്ര പ്രിയപ്പെട്ടതാക്കിയത്​.

Benefits of buttermilk

ഭക്ഷണത്തിന്​ ശേഷമുള്ള മോര്​ ദഹനത്തെ വേഗത്തിലാക്കും. അതുകൊണ്ട് തന്നെ വിഭവസമൃദ്ധമായ സദ്യവട്ടത്തിൽ മോരിന്​ ഒഴിവാക്കാനാവാത്ത സ്​ഥാനമുള്ളത്​. പാലിൽ നിന്നുണ്ടാക്കുന്ന ഇൗ വിശിഷ്​ട പാനീയത്തിൽ പാലില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ലാക്ടിക് ആസിഡ് അടങ്ങിയിട്ടുണ്ട്​. ദഹനത്തെ സുഗമമാക്കാൻ ഇത്​ സഹായിക്കുന്നു. കാൽസ്യം, ഫോസ്​ഫറസ്​, പൊട്ടാസ്യം, വിറ്റാമിൻ ബി12 എന്നിവയുടെ കലവറ കൂടിയാണ്​ മോര്​.

Benefits of buttermilk

കൊഴുപ്പി​ന്‍റെ അംശം കുറവാണെന്നതും പ്രത്യേകതയാണ്​. മോര്​ എല്ലി​ന്‍റെ ബലം കൂട്ടും. മോരില്‍ നിന്നും എളുപ്പത്തില്‍ കാല്‍സ്യം ശരീരത്തിന് ആഗിരണം ചെയ്യാന്‍ സാധിക്കുന്നതിനാലാണിത്​. എല്ലാദിവസവും മോര്​ കുടിക്കുന്നത്​ ശരീരത്തി​ന്‍റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. കൊളസ്​ട്രോൾ നിയന്ത്രിക്കുന്നതിനും ഇതിന്​ പങ്കുണ്ട്​.

മോരിൽ പച്ചമുളക്​, ഇഞ്ചി,  കറിവേപ്പില, ഉപ്പ്​ തുടങ്ങിയ ചേർത്തുള്ള സംഭാരം ഇന്ന്​ പ്രധാന ദാഹനശമനിയും ആരോഗ്യദായകവുമാണ്​. വിപണിയിൽ ലഭിക്കുന്ന സംഭാരം കുടിക്കുന്നതിന്​ മുമ്പ്​ ഗുണനിലവാരം ഉറപ്പുവരുത്തുന്നത്​ നന്നായിരിക്കും. 


 

Follow Us:
Download App:
  • android
  • ios