അയമോദകത്തിന് വായുക്ഷോഭം കുറയ്ക്കാനും ആമാശയത്തെ സംരക്ഷിക്കാനുമുള്ള കഴിവുണ്ടെന്നും പേശീവലിവ് കുറയ്ക്കാൻ ഇതിന് സാധിക്കും. ദഹനവ്യവസ്ഥയിലെ പേശികളെ അയവുള്ളതാക്കുന്നതിലൂടെ തൈമോൾ എന്ന സംയുക്തത്തിന് ദഹനത്തെ സഹായിക്കാൻ സാധിക്കും.
അയമോദകം തിളപ്പിച്ച വെള്ളത്തിൽ അൽപം ഉപ്പ് ചേർത്ത് കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിച്ചതിനുശേഷം ഉണ്ടാകുന്ന വയർ വീർക്കൽ കുറയ്ക്കാൻ സഹായിക്കുന്നതായി പഠനം പറയുന്നു. അമിതമായി ഭക്ഷണം കഴിച്ചതിനുശേഷം വയറു വീർക്കുന്നത് ഒരു സാധാരണ പ്രശ്നമാണ്, കാരണം ഇത് ആളുകളുടെ ദഹനവ്യവസ്ഥയെ ബാധിക്കുന്നു.
വയറു വീർക്കുന്നത് കുറയ്ക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ചൊരു പ്രതിവിധിയാണ് അയമോദകം. കാരണം ഇത് വയറു വീർക്കുന്നത് കുറയ്ക്കുകയും ദഹന അസ്വസ്ഥതകൾ ലഘൂകരിക്കുകയും ചെയ്യുന്നു. ഒരു നുള്ള് ഉപ്പ് ചേർത്ത് അയമോദകം വെള്ളം കുടിക്കുന്നത് വയറു വീർക്കുന്നത് കുറയ്ക്കുക ചെയ്യുന്നു.
അയമോദകത്തിന് വായുക്ഷോഭം കുറയ്ക്കാനും ആമാശയത്തെ സംരക്ഷിക്കാനുമുള്ള കഴിവുണ്ടെന്നും പേശീവലിവ് കുറയ്ക്കാൻ ഇതിന് സാധിക്കും. ദഹനവ്യവസ്ഥയിലെ പേശികളെ അയവുള്ളതാക്കുന്നതിലൂടെ തൈമോൾ എന്ന സംയുക്തത്തിന് ദഹനത്തെ സഹായിക്കാൻ സാധിക്കും. ഇതിന് ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കാനും, കഴിക്കുന്ന ഭക്ഷണത്തെ വിഘടിപ്പിക്കുന്നതിൽ ഗ്യാസ്ട്രിക് ജ്യൂസുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സാധിക്കും.
ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗപ്രതിരോധശേഷി കൂട്ടാനും ഇതിന് കഴിവുണ്ട്. ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ പുറന്തള്ളാനും അയമോദക വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. ചർമത്തെ ആരോഗ്യമുള്ളതാക്കിത്തീർക്കുന്നതിനും അയമോദക വെള്ളം പതിവാക്കാം. സ്ത്രീകൾക്ക് ആർത്തവ വേദന കുറയ്ക്കാനും സന്ധിവേദനയെ കുറയ്ക്കാനും അയമോദക വെള്ളം മികച്ചതാണ്.


