Asianet News MalayalamAsianet News Malayalam

വായ്‌നാറ്റമുള്ളവര്‍ക്ക് അടുക്കളയില്‍ നിന്നുമൊരു ഒറ്റമൂലി

ധാരാളം ഔഷധ ഗുണമുളള ഒന്നാണ് ഗ്രാമ്പു. ഗ്രാമ്പുവിന്‍റെ ഇല, മൊട്ട്, തൊലി, വേര് എന്നിവയെല്ലാം ഔഷധഗുണമുണ്ട്. 

benefits of clove oil
Author
Thiruvananthapuram, First Published Feb 17, 2019, 10:47 PM IST

ആളുകളോട് സ്വതന്ത്രമായി ഇടപെടുന്നതില്‍ നിന്ന് നമ്മളെ തടഞ്ഞേക്കാവുന്ന അവസ്ഥയാണ് വായ്‌നാറ്റം. ക്രമേണ ആത്മവിശ്വാസത്തോടെ പൊതുവിടങ്ങളില്‍ പോകുന്നതില്‍ നിന്ന് വരെ അത് നമ്മളെ പിന്തിരിപ്പിക്കും. വായ്നാറ്റമുള്ളവര്‍ക്കുള്ള ഒരറ്റമൂലിയാണ് ഗ്രാമ്പു. വായ്നാറ്റമുള്ളവര്‍ അല്പം ഗ്രാമ്പു തൈലം ചെറു ചൂടു വെള്ളത്തിലൊഴിച്ച് ഭക്ഷണത്തിന് ശേഷം വായില്‍ കൊണ്ടാൽ ദുർഗന്ധം മാറും.

ധാരാളം ഔഷധ ഗുണമുളള ഒന്നാണ് ഗ്രാമ്പു. ഗ്രാമ്പുവിന്‍റെ ഇല, മൊട്ട്, തൊലി, വേര് എന്നിവയെല്ലാം ഔഷധഗുണമുണ്ട്. പല്ല് വേദനയ്ക്ക് ഏറ്റവും നല്ല ഔഷധമാണ് ഗ്രാമ്പു. ഗ്രാമ്പുവിന്‍റെ തൈലം പഞ്ഞിയില്‍ ചാലിച്ച് വേദനയുള്ള പല്ലിന്‍റെ ഭാഗത്ത് മോണയില്‍ തട്ടാതെ വച്ചാല്‍‌ വേദന കുറയും. അതുപോലെ തന്നെ പലര്‍ക്കുമുളള ഒരു പ്രധാന പ്രശ്നമാണ് വായ്നാറ്റം.

 ഗ്രാമ്പുതൈലം ചേർത്തുള്ള ചെറു ചൂടുവെള്ളം തൊണ്ടയില്‍ കൊണ്ടാൽ തോണ്ടവേദന പൂർണമായും ശമിക്കും. ഗ്രാമ്പു തൈലം ചേർത്ത തിളപ്പിച്ച വെള്ളം കൊണ്ട് ആവി പിടിക്കുന്നത് കഫകെട്ട്, ജലദോഷം തുടങ്ങിയവയ്ക്ക് നല്ലതാണ്. ഭക്ഷണശേഷം ഒരു ഗ്രാമ്പു വായിലിട്ട് ചവയ്ക്കുന്നത് അസിഡിറ്റിയെ ചെറുക്കാന്‍ സഹായിക്കുമെന്നും പഠനം പറയുന്നു.  

benefits of clove oil

ഗ്രാമ്പു തൈലം തലമുടിയുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഗ്രാമ്പു തൈലം തലയോട്ടിയില്‍ പുരട്ടുന്നത് രക്തയോട്ടത്തിന് സഹായിക്കും. അതിനോടൊപ്പം മുടി കൊഴിച്ചിലും കുറയും. പ്രമേഹ രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഗ്രാമ്പു തൈലം സഹായിക്കും. 

Follow Us:
Download App:
  • android
  • ios