Asianet News MalayalamAsianet News Malayalam

പൈനാപ്പിള്‍ കഴിച്ചാലുളള 12 ഗുണങ്ങള്‍

Benefits of pineapple
Author
First Published Dec 20, 2017, 3:13 PM IST

വളരെ രുചിയുളള ഫലമാണ് പൈനാപ്പിള്‍. നിങ്ങളുടെ ചര്‍മ്മത്തിനും മുടിക്കും സൗന്ദര്യത്തിനും ആരോഗ്യത്തിനും പൈനാപ്പിള്‍ നല്ലതാണ്. നിരവധി ഗുണങ്ങളാണ് പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്നത്. പൈനാപ്പിള്‍ കഴിക്കുന്നത് വഴി നിങ്ങളുടെ ശരീരത്തിനാവിശ്യമായ ആന്‍റി ഓക്‌സിഡന്റുകള്‍ ലഭിക്കുന്നു.

Benefits of pineapple

ഇത് പല രോഗങ്ങളില്‍ നിന്നും രക്ഷിക്കും. കൂടാതെ സൗന്ദര്യം കൂട്ടാനും സഹായിക്കും. 


1. പൈനാപ്പിള്‍ ദിവസവും കഴിക്കുന്നത് ക്യാന്‍സര്‍, ഹൃദ്രോഗം, വാതം എന്നിവയില്‍ നിന്നും സംരക്ഷണം നല്‍കും. 

2. ദിവസവും ഒരു ഗ്ലാസ് പൈനാപ്പിള്‍ ജൂസ് കഴിക്കുന്നത് എല്ലുകളുടെയും പല്ലിന്റേയും ആരോഗ്യത്തിന് നല്ലതാണ്.

3. ആഴ്ചയില്‍ മൂന്ന് പൈനാപ്പിള്‍ ജ്യൂസ് കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. 

4. പൈനാപ്പിളിലെ നാരുകള്‍ ദഹന പ്രക്രീയ സുഖമമാക്കും.  

Benefits of pineapple

5. പൈനാപ്പിള്‍  കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ യുവത്വം നിലനിര്‍ത്തും. 

6. പൈനാപ്പിളില്‍ അടങ്ങിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

7. ദിവസവും പൈനാപ്പിള്‍ കഴിച്ചാല്‍ മുഖക്കുരു മാറും. 

8. കാലുകളുടെ വീണ്ടുകിറാല്‍ മാറാന്‍ ആഴ്ചയില്‍ മൂന്ന് തവണ പൈനാപ്പിള്‍ കഴിച്ചാല്‍ മതി. 

Benefits of pineapple

9. ചുണ്ടുകള്‍ വിണ്ടുകീറുന്നത് മാറാനും  പൈനാപ്പിള്‍ കഴിക്കുന്നത് നല്ലതാണ്.

10. മുടി കൊഴിച്ചില്‍ മാറാന്‍ ആഴ്ചയില്‍ മൂന്ന് പൈനാപ്പിള്‍ ജൂസ് കഴിക്കുക. മുഴി കൊഴിച്ചില്‍ മാറി മുടി തഴച്ച് വളരും. 

11. നഖങ്ങള്‍ വിണ്ടു കീറുന്നതും പൊട്ടുന്നതും മാറാന്‍ പൈനാപ്പിള്‍ സ്ഥിരമായി ഭക്ഷണത്തിന്‍റെ ഭാഗമാക്കുക. 

12. സ്ത്രീകളില്‍ ക്രമം തെറ്റിയ ആര്‍ത്തവ പ്രശ്‌നത്തിന് പരിഹാരമായും പൈനാപ്പിള്‍ കഴിക്കാം. 

Benefits of pineapple

 

Follow Us:
Download App:
  • android
  • ios