Asianet News MalayalamAsianet News Malayalam

ഉണക്കമുന്തിരി കഴിക്കൂ; ഈ രോഗങ്ങളെ അകറ്റൂ

ഉണക്കമുന്തിരി എല്ലാവര്‍ക്കും ഇഷ്ടം ആണെങ്കിലും അവ ചോദിച്ചു വാങ്ങി കഴിക്കുന്നത് വളരെ കുറവാണ്. 

benefits of raisins
Author
Thiruvananthapuram, First Published Feb 19, 2019, 9:54 PM IST

ഉണക്കമുന്തിരി എല്ലാവര്‍ക്കും ഇഷ്ടം ആണെങ്കിലും അവ ചോദിച്ചു വാങ്ങി കഴിക്കുന്നത് വളരെ കുറവാണ്. പായസത്തിലോ ബിരിയാണിയിലോ മറ്റ് ഭക്ഷണത്തിലോ ഭംഗിക്ക് വേണ്ടി ഇടുന്നതിനായി മാത്രമാണ് പലരും ഉണക്ക മുന്തിരി വാങ്ങുന്നത്. ഉണക്ക മുന്തിരിയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാത്തതുകൊണ്ടാണ്. പല രോഗങ്ങള്‍ തടയാനും പല പ്രശ്നങ്ങള്‍ക്കും ഉണക്ക മുന്തിരി ഒരു പ്രതിവിധിയാണ്. ക്യാന്‍സര്‍ മുതല്‍ പ്രമേഹം വരെ ഇവ തടയുന്നു. 

ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ഇരുമ്പിന്‍റെ അളവ് നിലനിർത്താനും ഉണക്ക മുന്തിരി സഹായിക്കുന്നു. കണ്ണ് രോഗങ്ങൾക്കും , പല്ലിന്‍റെ ആരോഗ്യം നിലനിർത്താനും ഉണക്ക മുന്തിരി കഴിക്കുന്നത് നല്ലതാണ്. ഉണക്കമുന്തിരിയിൽ പൊട്ടാസിയം വിറ്റാമിന് സി ,കാൽസ്യം , വിറ്റാമിൻ ബി -6, ഇരുമ്പ്, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഉണക്ക മുന്തിരിയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ക്യാൻസര്‍ തടയാന്‍

ക്യാന്‍സര്‍ ഇന്നൊരു വില്ലനായി മാറിയിട്ടുണ്ട്. ക്യാന്‍സറിനെ വരെ തടുക്കാന്‍ ഉണക്ക മുന്തിരിക്ക് കഴിയും. ക്യാൻസിനെ തടയാന്‍ സഹായിക്കുന്ന കാറ്റെച്ചിൻ എന്ന ആന്‍റി ടോക്സിഡന്‍റ് ഉണക്ക മുന്തിരിയില്‍ അടങ്ങിയിട്ടുണ്ട് .  ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ശമിപ്പിക്കുന്നു. അതിലൂടെ,  ക്യാന്സറിന് കാരണമാകുന്ന  സെല്ലുകളുടെ വളർച്ചയെ തടയാനും സാധിക്കുന്നു. 

ഹൃദയാരോഗ്യത്തിന്

ഹൃദ്രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു.  ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണമായി ഹൃദ്രോഗം മാറിയിരിക്കുന്നു.  ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഉണക്ക മുന്തിരിയിലെ പൊട്ടാസ്യം, ഫൈബർ, ഫിനോളിക് ആസിഡ്,  ആന്‍റി ഓക്സിഡൻറുകൾ  കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.  അതുവഴി രക്ത സമ്മർദ്ദം കുറയുകയും ഹൃദയാരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു. 

പ്രമേഹം നിയന്ത്രിക്കാന്‍

പ്രമേഹം ഇന്ന് ആര്‍ക്കും വരാവുന്ന ഒരു രോഗമായി മാറിയിട്ടുണ്ട്.  ഉണക്ക മുന്തിരി പ്രമേഹ രോഗികള്‍ക്ക് കഴിക്കാമോ എന്ന് പലര്‍ക്കും സംശയം ഉണ്ടാകും. എന്നാല്‍ ഉണക്ക മുന്തിരി പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രമേഹ രോഗികൾ ഭക്ഷണത്തിന് ശേഷം നാലോ അഞ്ചോ ഉണക്ക മുന്തിരി കഴിക്കുന്നത് നല്ലതാണ് .

Follow Us:
Download App:
  • android
  • ios