Asianet News MalayalamAsianet News Malayalam

റോസ് വാട്ടര്‍ മുഖത്തിന് അഴകേകുന്നതെങ്ങനെ? പ്രധാനപ്പെട്ട അഞ്ച് ഗുണങ്ങളിവയാണ്...

ഒരു സ്‌കിന്‍ ടോണറായി റോസ് വാട്ടര്‍ പ്രവര്‍ത്തിക്കുന്നു. വില കൂടിയ സ്‌കിന്‍ ടോണറുകള്‍ ഉപേക്ഷിച്ച് പകരം റോസ് വാട്ടര്‍ ഉപയോഗിക്കാവുന്നതേയുള്ളൂ. മുഖത്തെ തൊലിയുടെ പിഎച്ച് നിയന്ത്രിച്ച് നിര്‍ത്താനാണ് ഇവ പ്രധാനമായും സഹായകമാവുക

benefits of rose water if it applies on face
Author
Trivandrum, First Published Sep 8, 2018, 3:18 PM IST

റോസ് വാട്ടര്‍ മുഖസൗന്ദര്യ സംരക്ഷണത്തിന് മുമ്പേ പേരുകേട്ട പൊടിക്കയ്യാണ്. മുഖ കാന്തി വര്‍ധിപ്പിക്കാനും, വരണ്ട ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാനുമെല്ലാം റോസ് വാട്ടര്‍ ഏറെ സഹായിക്കുന്നു. എങ്ങനെയെല്ലാമാണ് റോസ് വാട്ടര്‍ മുഖത്തിന് അഴക് നല്‍കുന്നതെന്ന് നോക്കാം.

ഒന്ന്...

ഒരു സ്‌കിന്‍ ടോണറായി റോസ് വാട്ടര്‍ പ്രവര്‍ത്തിക്കുന്നു. വില കൂടിയ സ്‌കിന്‍ ടോണറുകള്‍ ഉപേക്ഷിച്ച് പകരം റോസ് വാട്ടര്‍ ഉപയോഗിക്കാവുന്നതേയുള്ളൂ. മുഖത്തെ തൊലിയുടെ പിഎച്ച് നിയന്ത്രിച്ച് നിര്‍ത്താനാണ് ഇവ പ്രധാനമായും സഹായകമാവുക. മുഖത്ത് അടിഞ്ഞുകൂടിയ അഴുക്കും എണ്ണയുമെല്ലാം നീക്കാനും ഇത് സഹായിക്കും. 

രണ്ട്...

തൊലിയെ എപ്പോഴും ഈര്‍പ്പമുള്ളതാക്കി നിലനിര്‍ത്താനും റോസ് വാട്ടര്‍ സഹായകമാണ്. ചിലരുടെ തൊലി പൊതുവേ വരണ്ടതായിരിക്കും, അല്ലെങ്കില്‍ യാത്രയോ പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റമോ ഒക്കെ തൊലിയ വരണ്ടതാക്കാറുണ്ട്. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ റോസ് വാട്ടര്‍ തേക്കുന്നതിലൂടെ മുഖത്തെ ഈര്‍പ്പം തിരിച്ചുപിടിക്കാം. 

മൂന്ന്...

benefits of rose water if it applies on face

ഒരു നല്ല മേക്കപ്പ് റിമൂവറാണ് റോസ് വാട്ടര്‍. റോസ് വാട്ടര്‍ അല്‍പം വെളിച്ചെണ്ണയില്‍ കലര്‍ത്തി ടിഷ്യൂ പേപ്പര്‍ വച്ചോ കോട്ടണ്‍ തുണി വച്ചോ മുഖം തുടയ്ക്കുന്നതിലൂടെ മേക്കപ്പ് എളുപ്പത്തില്‍ മായ്ച്ചുകളയാനാകും. 

നാല്...

മുഖത്തിന് മാത്രമല്ല കണ്ണുകള്‍ക്കും റോസ് വാട്ടര്‍ നല്ലതുതന്നെ. റോസ് വാട്ടര്‍ ഒന്ന് ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചെടുക്കുക. തണുപ്പിച്ച റോസ് വാട്ടര്‍ തുള്ളികള്‍ പഞ്ഞിയിലാക്കി ഈ പഞ്ഞി കണ്ണിന് മുകളില്‍ ല്‍പനേരം വയ്ക്കുക. ഇത് കണ്ണിന് കുളിര്‍മ്മയും മിഴിവും നല്‍കും. 

അഞ്ച്...

benefits of rose water if it applies on face

റോസ് വാട്ടറിലെ ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ മുഖക്കുരുവിനെതിരായി പോരാടും. അല്‍പം നാരങ്ങാനീരുമായി ചേര്‍ത്ത റോസ് വാട്ടര്‍ മുഖത്ത് മുഖക്കുരുവുള്ള സ്ഥലങ്ങളില്‍ പുരട്ടുക. ഇരുപത് മിനുറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.
 

Follow Us:
Download App:
  • android
  • ios