പ്രമേഹരോ​ഗികൾ ഭക്ഷണത്തിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. പ്ര​ഭാ​ത​ഭ​ക്ഷ​ണം, ഉ​ച്ച​ഭ​ക്ഷ​ണം, അ​ത്താ​ഴം എ​ന്നിവ കൃ​ത്യ​സ​മ​യ​ത്ത് ക​ഴി​ക്കു​ക. ഇടവേളകളിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ,ബേക്കറി പലഹാരങ്ങൾ എന്നിവ നിർബന്ധമായും ഒഴിവാക്കണം. 

പ്രമേഹരോ​ഗികൾ ഭക്ഷണത്തിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. പ്ര​ഭാ​ത​ഭ​ക്ഷ​ണം, ഉ​ച്ച​ഭ​ക്ഷ​ണം, അ​ത്താ​ഴം എ​ന്നിവ കൃ​ത്യ​സ​മ​യ​ത്ത് ക​ഴി​ക്കു​ക. ഇടവേളകളിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ,ബേക്കറി പലഹാരങ്ങൾ എന്നിവ നിർബന്ധമായും ഒഴിവാക്കണം. നാ​രു​ക​ള​ട​ങ്ങിയ ഭ​ക്ഷ​ണം ധാ​രാ​ളം ക​ഴി​ക്കു​ക. ത​വി​ടു​ക​ള​യാ​ത്ത ധാ​ന്യ​ങ്ങൾ, കൊ​ഴു​പ്പു​കു​റ​ഞ്ഞ പാൽ ഉ​ത്പ​ന്ന​ങ്ങൾ, കോ​ഴി​യി​റ​ച്ചി എ​ന്നിവ ഭ​ക്ഷ​ണ​ത്തിൽ ഉൾ​പ്പെ​ടു​ത്തു​ക. മാം​സം ക​ഴി​ക്കാ​ത്ത​വർ പ​യ​റു​വർ​ഗ​ങ്ങൾ, പ​നീർ എ​ന്നിവ ക​ഴി​ക്കു​ക.

 മ​ധു​ര​മി​ല്ലാ​ത്ത ക​ട്ടൻ​ചാ​യ, ഉ​പ്പി​ട്ട നാ​ര​ങ്ങാ​വെ​ള്ളം, മോ​രും​വെ​ള്ളം എ​ന്നി​വ​യാ​ണ് പ്ര​മേ​ഹ​രോ​ഗി​കൾ​ക്ക് ഉ​ത്ത​മ​മായ പാ​നീ​യ​ങ്ങൾ. പ്രോ​ട്ടീൻ അ​ട​ങ്ങിയ ഭ​ക്ഷ​ണം നിർ​ബ​ന്ധ​മാ​യും ഉൾ​പ്പെ​ടു​ത്ത​ണം. അ​മി​ത​മായ വി​ശ​പ്പി​നെ നി​യ​ന്ത്രി​ക്കാ​നും ഗ്ളൂ​ക്കോ​സ് നില ഉ​യ​രാ​തെ നോ​ക്കാ​നും ഇ​ത് സ​ഹാ​യി​ക്കും. മ​ത്സ്യം ക​ഴി​ക്കു​ന്ന​ത് ശീ​ല​മാ​ക്കു​ക. മ​ത്തി, അ​യ​ല, കൊ​ഴുവ തു​ട​ങ്ങിയ മ​ത്സ്യ​ങ്ങ​ളിൽ ഒ​മേഗ 3 ഫാ​റ്റി ആ​സി​ഡ് ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ണ്ട്. പ്ര​മേ​ഹ​രോ​ഗി​കൾ ഒരിക്കലും ഭക്ഷണം കഴിക്കാതിരിക്കരുത്.

പ​പ്പാ​യ, മാ​ങ്ങ, വാ​ഴ​പ്പ​ഴ​ങ്ങൾ, ച​ക്ക മു​ത​ലാ​യവ അ​മി​ത​മാ​യി ഉ​പ​യോ​ഗി​ക്ക​രു​ത്. ഉ​ണ​ങ്ങിയ പ​ഴ​ങ്ങൾ, അ​ണ്ടി​പ്പ​രി​പ്പു​കൾ, എ​ണ്ണ​ക്കു​രു​ക്കൾ എ​ന്നി​വ​യും ഒ​ഴി​വാ​ക്കു​ക. വ​ല്ല​പ്പോ​ഴും മ​ധു​രം ഉ​പ​യോ​ഗി​ക്കാം. തേ​നിൽ പ​ഞ്ച​സാ​ര​യെ​ക്കാൾ കൂ​ടു​തൽ അ​ന്ന​ജം അ​ട​ങ്ങി​യി​ട്ടു​ണ്ട്. മ​ധു​ര​മേ​റിയ ഈ​ന്ത​പ്പ​ഴം പോ​ലു​ള്ളവ മി​ത​മാ​യി മാ​ത്രം ക​ഴി​ക്കു​ക. ശർക്കര ചേർത്തു തയാറാക്കുന്ന അട, കൊഴുക്കട്ട തുടങ്ങിയവ പ്രമേഹരോഗികൾക്കു പാടില്ല.

 പ്രമേഹബാധിതരായ വണ്ണമുളളവർ വണ്ണം കുറയ്ക്കണം. വണ്ണം കുറവുളളവർ അതു കൂട്ടേണ്ടേതുണ്ട്. നോർമൽ വണ്ണം ഉളളവർ അതു നിലനിർത്തേണ്ടതുണ്ട്. ചിലതരം പ്രമേഹമുളളവർ തീരെ മെലിഞ്ഞുപോകും. അവർക്കു വണ്ണം കൂട്ടി നോർമൽ ശരീരഭാരത്തിലേക്ക് എത്തേണ്ടതുണ്ട്. വണ്ണം കൂടുതലുളളവർ അതു കുറയ്ക്കേണ്ടതുണ്ട്. വണ്ണം കുറയ്ക്കുമ്പോൾ തന്നെ ഇൻസുലിന്റെ അളവും മരുന്നിന്റെ ഡോസേജും കുറയ്ക്കാനാകും.