Asianet News MalayalamAsianet News Malayalam

ഈ ഭക്ഷണങ്ങൾ ഒാർമശക്തി വർധിപ്പിക്കും

വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാൽ ഒാർമശക്തി വർധിക്കും. ഒാറഞ്ച് ജ്യൂസ്, സോയ മിൽക്ക്, പയർവർ​ഗങ്ങൾ, തെെര് ,ചീസ് തുടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക. 

Best Foods to Boost Your Brain and Memory
Author
Trivandrum, First Published Dec 5, 2018, 1:17 PM IST

ഒാർമശക്തി വർധിപ്പിക്കാൻ വിപണിയിൽ പലതരം മരുന്നുകൾ ലഭ്യമാണ്. പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ ഒാർമശക്തി വർധിപ്പിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. പാർക്കിൻസൺസ്, അൽഷിമേഴ്സ് രോ​ഗങ്ങളെ ചെറുക്കാനും നല്ല ഉറക്കത്തിനും ഒാർമശക്തി കൂടാനും സഹായിക്കുന്നതാണ് മ​ഗ്നീഷ്യം. ചീര പോലുള്ള ഇലക്കറികളിലാണ് മ​ഗ്നീഷ്യം ലഭിക്കുന്നത്. വാൾനട്ടിൽ ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്.  

  ഒാർമശക്തി വർധിക്കാൻ ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുക. ഇലക്കറികൾ, ഓറഞ്ചോ ചുവപ്പോ നിറത്തിലുള്ള പച്ചക്കറികൾ, ബെറിപ്പഴങ്ങൾ, ഓറഞ്ച് ജ്യൂസ് ഇവ കുടിക്കുന്നത് ഓർമശക്തി വർധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങളിൽ പറയുന്നു. ഒാർമശക്തി വർധിക്കാൻ വളരെ നല്ലതാണ് മത്സ്യങ്ങൾ. ചെറിയ മത്സ്യങ്ങൾ കഴിക്കുന്നതിലൂടെ ഒാർമശക്തി കൂടുകയേയുള്ളൂ. ഭക്ഷണത്തിൽ ഒലീവ് ഒായിൽ ചേർക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. 

ഡാർക്ക് ചോക്ലേറ്റ് ബുദ്ധിവികാസത്തിനും ഒാർമശക്തി വർധിക്കുന്നതിന‌ും വളരെ നല്ലതാണ്. മദ്യപാനം ഒാർമശക്തി കുറയ്ക്കുമെന്നാണ് മിക്ക പഠനങ്ങളിലും പറയുന്നത്. വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാൽ ഒാർമശക്തി വർധിക്കും. ഒാറഞ്ച് ജ്യൂസ്, സോയ മിൽക്ക്, പയർവർ​ഗങ്ങൾ, തെെര് , ചീസ് തുടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക. 
 

Follow Us:
Download App:
  • android
  • ios