ഗ്യാസ് കയറുന്നത് നമ്മളില്‍ പലരും അനുഭവിച്ചിട്ടുള്ളതാണ്. പലപ്പോഴും ഭക്ഷണം കഴിച്ചതിന് ശേഷമാകാം ഇങ്ങനെ ഗ്യാസ് കയറുന്നതും അസിഡിറ്റി ഉണ്ടാകുന്നതും മറ്റ് അസ്വസ്ഥതകളുണ്ടാകുന്നതും. 

ഗ്യാസ് കയറുന്നത് നമ്മളില്‍ പലരും അനുഭവിച്ചിട്ടുള്ളതാണ്. പലപ്പോഴും ഭക്ഷണം കഴിച്ചതിന് ശേഷമാകാം ഇങ്ങനെ ഗ്യാസ് കയറുന്നതും അസിഡിറ്റി ഉണ്ടാകുന്നതും മറ്റ് അസ്വസ്ഥതകളുണ്ടാകുന്നതും. വയര്‍ വീര്‍ത്തിരിക്കുന്നതുപോലെ തോന്നുക, വയറില്‍ നിന്ന് ചില ശബ്ദങ്ങള്‍ വരുക, വിശപ്പില്ലായ്മ എന്നിവയെല്ലാം ഇതിനോടൊപ്പം അനുഭവപ്പെടാം.

ഗ്യാസ് ഉണ്ടാകുന്നതിന്‍റെ പ്രധാന കാരണങ്ങള്‍

1. ചില ഭക്ഷണങ്ങള്‍ വയറിന് പിടിക്കാതെ വരുമ്പോള്‍ 

2. അമിതമായി ഭക്ഷണം കഴിക്കുമ്പോള്‍

3. ഭക്ഷണം ചവച്ചരച്ച് വിഴങ്ങുമ്പോള്‍

4. പഞ്ചസാരയും ഉപ്പും കൂടുതലാകുമ്പോള്‍

5. വെളളം കുടിക്കാതിരിക്കുമ്പോള്‍ 

6. ആന്‍റിബയോട്ടികളുടെ അമിത ഉപയോഗം

7. അമിതമായി തൈര് കഴിച്ചാല്‍

8. സോഡ, ജ്യൂസ് എന്നിവ ഗ്യാസ് ഉണ്ടാക്കും 

ഗ്യാസില്‍ നിന്ന് മുക്തി നേടാന്‍ ചില വഴികള്‍ നോക്കാം

1. അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക

2. കലോറി കുറഞ്ഞ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക 

3. ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുക

4. വയറിനു പ്രശ്നം ഉണ്ടാക്കുന്നു എന്ന് തോന്നുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക. 

5. വെള്ളം നന്നായി കുടിക്കുക. 

6. കഫീന്‍ ഉപയോഗം കുറയ്ക്കുക 

7. വ്യായാമം ശീലമാക്കുക

8. സോഡ, ജ്യൂസ് എന്നിവ ഒഴിവാക്കുക. സോഡയിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ് പ്രശ്‌നമുണ്ടാക്കുന്നത്. 

9. ഗ്രാമ്പൂ, പെരുഞ്ചീരകം, ഏലയ്ക്ക തുടങ്ങിയവ വായിലിട്ടു ചവയ്ക്കുന്നത് ഗ്യാസ് ഒഴിവാക്കാന്‍ നല്ലതാണ്.