രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ് 'ന്യൂട്ടെല്ല' ആദ്യമായി നിര്‍മ്മിക്കപ്പെടുന്നത്. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഉത്പന്നം ലോകമൊട്ടുക്കുമുള്ള വിപണികള്‍ കീഴടക്കിയതിനൊപ്പം തന്നെ ഇന്ത്യന്‍ വിപണിയും കീഴടക്കിയിരുന്നു

വാഷിംഗ്ടണ്‍: 'ന്യൂട്ടെല്ല' ചോക്ലേറ്റ് ഉത്പന്നത്തിന്റെ ഏറ്റവും വലിയ ഫാക്ടറി അടച്ചുപൂട്ടി. ഫ്രാന്‍സിലെ ഫാക്ടറിയാണ് ഗുണനിലവാരത്തില്‍ പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയത്. 

തങ്ങള്‍ നടത്തിയ 'ക്വാളിറ്റി' പരിശോധനയില്‍ പിഴവ് കണ്ടെത്തിയതിനാലാണ് കമ്പനി പൂട്ടിയതെന്ന് 'ന്യൂട്ടെല്ല' നിര്‍മ്മാതാക്കള്‍ തന്നെ അറിയിച്ചതായാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രശ്‌നം പരിഹരിച്ച ശേഷം വീണ്ടും കമ്പനി തുറന്നേക്കുമെന്നും സൂചനയുണ്ട്. നിലവില്‍ വില്‍പനയ്‌ക്കെത്തിയിരിക്കുന്ന ഒരു സാമ്പിളിലും ഗുണനിലവാര പ്രശ്‌നങ്ങളില്ലെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ് 'ന്യൂട്ടെല്ല' ആദ്യമായി നിര്‍മ്മിക്കപ്പെടുന്നത്. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഉത്പന്നം ലോകമൊട്ടുക്കുമുള്ള വിപണികള്‍ കീഴടക്കിയതിനൊപ്പം തന്നെ ഇന്ത്യന്‍ വിപണിയും കീഴടക്കിയിരുന്നു. ഒരു വര്‍ഷം മുമ്പ് 'ന്യൂട്ടെല്ല'യുടെ ചേരുവകളില്‍ പുതുമ പരീക്ഷിച്ചതിനെ തുടര്‍ന്നുണ്ടായ രുചി വ്യത്യാസത്തില്‍ പ്രതിഷേധിച്ച് ആയിരങ്ങള്‍ ഫ്രാന്‍സില്‍ രംഗത്തെത്തിയതും വലിയ വാര്‍ത്തയായിരുന്നു.