ഗർഭനിരോധന ഗുളികകളുടെ ഉപയോഗം മൂലം തലച്ചോറിൽ സ്ട്രോക്കുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ഗുളികകളുടെ ഉപയോഗം രക്തസമ്മർദ്ദം വർധിപ്പിക്കുകയും രക്തം കട്ടപിടിക്കുന്നതിന് ഇടയാക്കുകയും ചെയ്യും. രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ഇൗ തടസം മൂലം തലച്ചോറിലേക്ക് ആവശ്യത്തിന് രക്തം ലഭിക്കാതെ സ്ട്രോക്കിന് കാരണമാകുമെന്നും പഠനത്തിൽ പറയുന്നു.
പലതരത്തിലുള്ള ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഇന്ന് നിലവിലുണ്ട്. ഇവയില്‍ വളരെ സാധാരണമായി ഉപയോഗിക്കുന്നവയാണ് ഗര്‍ഭനിരോധന ഗുളികകള്‍. ഗർഭനിരോധന ഗുളിക കഴിച്ചാലുള്ള ദോഷവശങ്ങളെ പറ്റി മിക്കവർക്കും അറിയില്ലെന്നതാണ് വാസ്തവം. ഗർഭനിരോധന ഗുളികകളുടെ ഉപയോഗം മൂലം തലച്ചോറിൽ സ്ട്രോക്കുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ഗുളികകളുടെ ഉപയോഗം രക്തസമ്മർദ്ദം വർധിപ്പിക്കുകയും രക്തം കട്ടപിടിക്കുന്നതിന് ഇടയാക്കുകയും ചെയ്യും. രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ഇൗ തടസം മൂലം തലച്ചോറിലേക്ക് ആവശ്യത്തിന് രക്തം ലഭിക്കാതെ സ്ട്രോക്കിന് കാരണമാകുമെന്നും പഠനത്തിൽ പറയുന്നു.
ലയോള യൂണിവേഴ്സിറ്റിയിലെ സ്ട്രോക്ക് വിദഗ്ധരാണ് പഠനം നടത്തിയത്. രക്തസമ്മർദം പ്രശ്നമുള്ളവർ, പുകവലിക്കുന്നവർ, മൈഗ്രേൻ ബാധിതർ എന്നിവർക്കും ഗർഭനിരോധന ഗുളികകൾ കഴിക്കുന്നത് മൂലം തലച്ചോറിൽ സ്ട്രോക്ക് വരാൻ സാധ്യത കൂടുതലാണ്. ഗര്‍ഭനിരോധന ഗുളിക കഴിക്കുന്നതിനെക്കാൾ മറ്റ് ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കുകയാണ് നല്ലതെന്ന് ഗവേഷകർ പറയുന്നു. മെഡ്ലിങ്ക് ന്യൂറോളജി എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്ന സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യതയും കൂടുതലാണെന്ന് മിക്ക പഠനങ്ങളിലും പറയുന്നു.
