ഒരു പ്രണയബന്ധമോ വിവാഹബന്ധമോ തകരുമ്പോള്‍ അതില്‍ ഏറെ വേദനിക്കുന്നത് സ്‌ത്രീകളാണത്രെ. വേര്‍പിരിയലുകള്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്‌ത്രീകള്‍ക്ക് ഏറെ ഹൃദയഭേദകമാണ്. പുതിയ പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. വേര്‍പിരിയലിന്റെ വേദന മറക്കാന്‍ പുരുഷന്‍മാര്‍ക്ക് അധികസമയംവേണ്ട. എന്നാല്‍ സ്‌ത്രീകളെ സംബന്ധിച്ച് ഏറെക്കാലം കഴിഞ്ഞാലും വേര്‍പിരിയലിന്റെ വേദന അവരെ വേട്ടയാടും. ഒരുപക്ഷെ ജീവിതകാലം മുഴുവന്‍ വേര്‍പിരിയലിന്റെ വേദനയില്‍ കഴിഞ്ഞുകൂടുന്ന സ്‌ത്രീകളുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ന്യൂയോര്‍ക്കിലെ ബിങ്ഹാംടണ്‍ സര്‍വ്വകലാശാലയിലെ ഒരുകൂട്ടം ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ക്രെയ്ഗ് മോറിസാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. 96 രാജ്യങ്ങളില്‍നിന്നുള്ള 5705 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്.

ഒരു ബന്ധം തകരുമ്പോള്‍ സ്‌ത്രീകള്‍ മാനസികമായും ശാരീരികമായും തളരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വേര്‍പിരിയലുകള്‍ ഒരു സ്‌ത്രീയുടെ ജീവിതത്തെ സാരമായിത്തന്നെ ബാധിക്കാറുണ്ട്. ചിലര്‍ ജോലി ഒഴിവാക്കും, മറ്റുചിലര്‍ പഠനം മതിയാക്കും. ആത്മഹത്യയില്‍ അഭയം തേടുന്നവരും ഏറെയാണ്.