Asianet News MalayalamAsianet News Malayalam

രാവിലെ ഒരു ​ഗ്ലാസ് ഇഞ്ചി വെള്ളം കുടിക്കുന്നത് ശീലമാക്കൂ

ദിവസവും രാവിലെ ഒരു ​ഗ്ലാസ് ഇഞ്ചി വെള്ളം കുടിക്കുന്നത് ശീലമാക്കൂ. ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ഇഞ്ചി ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു. ദിവസവും വെറും വയറ്റിൽ ഇഞ്ചി വെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ സഹായിക്കും.

Can you drink ginger water everyday?
Author
Trivandrum, First Published Feb 4, 2019, 8:53 PM IST

ഇഞ്ചി നമ്മൾ മിക്ക കറികൾക്കും ചേർക്കാറുണ്ട്. ഇഞ്ചി ആരോ​ഗ്യത്തിന് ഏറെ നല്ലതാണെന്ന കാര്യം നമ്മുക്കെല്ലാവർക്കും അറിയാം. ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ഇഞ്ചി ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു. ദിവസവും വെറും വയറ്റിൽ ഇഞ്ചി വെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ സഹായിക്കും. പ്രമേഹ രോഗികൾ ഇഞ്ചി നീര് കുടിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

 ഇഞ്ചി നീര് വിവിധ ദഹന പ്രശ്നങ്ങൾ നിന്ന് നമ്മളെ സഹായിക്കുന്നു കാരണം അതില്‍ ദഹനത്തിനുവേണ്ട പ്രധാന ഘടകം അടങ്ങിയിരിക്കുന്നു. രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന തടസം നീക്കാന്‍ ഇഞ്ചി സഹായിക്കുന്നു അതുവഴി കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു. മുഖക്കുരുവില്‍ നിന്ന് മുക്തി നേടാനുള്ള ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഇപ്പോള്‍ മുതല്‍ ഇഞ്ചി വെള്ളം കുടിക്കാന്‍ തുടങ്ങുക. കാരണം അതില്‍ മുഖക്കുരു ഇല്ലാതാക്കാനുള്ള ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇഞ്ചി, ക്യാൻസർ രോഗം തടയാൻ സഹായിക്കുന്നു. മാത്രമല്ല, ക്യാൻസറിന് കാരണമാകുന്ന കോശങ്ങളെ ഇല്ലാതാക്കുന്നു.

Can you drink ginger water everyday?

 ഇഞ്ചിയിലെ  ആന്റി-വൈറൽ, ആന്റി-ഫംഗസ് ഘടകം അടങ്ങിയതുകൊണ്ട് പനി,ജലദോഷം എന്നിവയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ആർത്തവസമയത്ത് അനുഭവപ്പെടുന്ന വയറ് വേദന ഇല്ലാതാക്കാൻ ഇഞ്ചി ചായ കുടിക്കാം.  സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ കണ്ട് വരുന്ന പ്രശ്നമാണ് മൂത്രത്തിൽ അണുബാധ. മൂത്രത്തിൽ അണുബാധ പ്രശ്നം അകറ്റാൻ ഇഞ്ചി  വെള്ളം കുടിക്കുന്നത് ​ഗുണം ചെയ്യും. 

Follow Us:
Download App:
  • android
  • ios